തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ സൂര്യതാപ മുന്നറിയിപ്പ് നാലുദിവസത്തേക്കു കൂടി നീട്ടി. ശരാശരിയിൽനിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പകൽ 11 മണിക്കും മൂന്നു മണിക്കും ഇടയിൽ നേരിട്ട് വെയിൽ കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ താപനില ഉയർന്നേക്കും. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് മൂന്നുപേരാണ് സൂര്യതാപമേറ്റ് മരിച്ചത്. തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട സ്വദേശികളാണിവർ. കഴിഞ്ഞ പത്തുദിവസത്തിനിടെ 111 പേർക്ക് സൂര്യാതപമേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. മുൻകരുതലെടുക്കാം * രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിന് ഒഴിവാക്കണം. * നിർജലീകരണം തടയാൻ കുടിവെള്ളം കരുതുക. * രോഗമുള്ളവരും നാലുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളും രാവിലെ 11 മുതൽ മൂന്നുവരെ സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക * പരമാവധി ശുദ്ധജലം കുടിക്കുക സൂര്യതാപമേറ്റാൽ * ശരീരോഷ്മാവ് ഉയരാം * ശ്വസനപ്രക്രിയ സാവധാനമാകാം * മാനസിക പിരിമുറുക്കം ഉണ്ടാകാം * അസാധാരണ വിയർപ്പ്, ബോധക്ഷയം എന്നിവ ഉണ്ടാകാം * ചർമം ചുവന്ന് തടിക്കാം * കടുത്ത ക്ഷീണം അനുഭവപ്പെടാം * നാഡിമിടിപ്പ് കൂടാം content highlights:kerala sunstroke
from mathrubhumi.latestnews.rssfeed https://ift.tt/2Ym2V9N
via
IFTTT
No comments:
Post a Comment