റഫാലിൽ നടന്നത് 'ബൈപാസ് സർജറി'; മോദി എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്-രാഹുൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

റഫാലിൽ നടന്നത് 'ബൈപാസ് സർജറി'; മോദി എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്-രാഹുൽ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമാന്തര ചർച്ചകൾ അന്വേഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു വശത്ത് നിങ്ങൾ രേഖകൾ കാണാനില്ലെന്ന് പറയുന്നു. ഇതിന്റെ അർത്ഥം പുറത്ത് വന്ന രേഖകൾ സത്യസന്ധമാണ് എന്നാണ്. ഈ രേഖകളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചർച്ചകൾ നടത്തി എന്ന് പറയുന്നു. ഇത് അന്വേഷിക്കണം. പ്രധാനമന്ത്രിയുടെ ഓഫീസ് എന്തിനാണ് സമാന്തര ചർച്ചകൾ നടത്തിയത്. അഴിമതി നടന്നിട്ടില്ലെങ്കിൽ എന്തിന് അന്വേഷണത്തെ ഭയക്കണമെന്നും രാഹുൽ ചോദിച്ചു. ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയാണ് രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചത്. കൃത്യമായ അഴിമതിയാണ് നടന്നിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള എല്ലാ തെളിവുകളുമുണ്ട്. അനിൽ അംബാനിക്ക് അനധികൃതമായി പണം നൽകാനാണ് കരാർ മനഃപൂർവ്വം വൈകിപ്പിച്ചത്. പ്രധിരോധ വകുപ്പിന്റെയൊക്കെ എതിർപ്പുകൾ മറികടന്നാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ നടന്നത്. ഒരു ബൈപാസ് സർജറിയാണ്മോദി നടത്തിയിരിക്കുന്നത്. റഫാൽ രേഖകൾ കാണാതായതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അന്വേഷണം നടത്തുമെന്ന് പറഞ്ഞു. എന്നാൽ 30,000 കോടിയുടെ അഴിമതി നടത്തിയ സംഭവത്തിൽ എന്ത് കൊണ്ട് അന്വേഷണം വേണ്ടെന്ന് പറയുന്നത്. റഫാൽ ഇടപാടിലെ രഹസ്യരേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷണം പോയെന്ന് കഴിഞ്ഞ ദിവസം സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചതിന് പിന്നാലെയായാണ് രാഹുലിന്റെ വിമർശനം. മോഷ്ടിച്ച രേഖകൾ തെളിവുനിയമപ്രകാരം കോടതിക്കു പരിശോധിക്കാമെന്നും അഴിമതി ആരോപണം വരുമ്പോൾ രാജ്യസുരക്ഷയുടെ പേരിൽ സർക്കാരിനു സംരക്ഷണം തേടാനാകുമോയെന്നും കോടതി ചോദിച്ചത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവുകളെ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇക്കാര്യത്തിൽ താൻ ഒന്നും പറയില്ലെന്ന് രാഹുൽ വ്യക്തമാക്കി. വീരമൃത്യുവരിച്ച ചില സിആർപിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങൾ ഇത്തരം ചോദ്യങ്ങൾ ഇന്നയിച്ചതായി ഞാൻ വായിച്ചെന്നും രാഹുൽ പറഞ്ഞു. Content Highlights:PM "Performed Bypass Surgery" In Rafale Deal, Probe Him Too: Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2H3BcVJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages