മോദിയും യോഗിയും താരപ്രചാരകരാവും, മഹാരാഷ്ട്രയില്‍ മഹാറാലികള്‍ക്ക് ഇന്ന് തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

മോദിയും യോഗിയും താരപ്രചാരകരാവും, മഹാരാഷ്ട്രയില്‍ മഹാറാലികള്‍ക്ക് ഇന്ന് തുടക്കം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ താരപ്രചാരകരാക്കി മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യത്തിന്റെ റാലികൾക്ക് ഇന്ന് തുടക്കം. സംയുക്ത സഖ്യത്തിന്റെ ആറ് റാലികൾക്കാണ് ഇന്ന് അമരാവതിയിൽ തുടക്കം കുറിക്കുന്നത്. നാഗ്പൂരിലാവും അടുത്തത്. തുടർന്ന് ഔറംഗാബാദിലും നാസിക്കിലും നവി മുംബൈയിലും പൂനെയിലും റാലികൾ സംഘടിപ്പിക്കും. വെള്ളിയാഴ്ച ആരംഭിക്കുന്ന റാലികളും സംയുക്ത പൊതുസമ്മേളനവും തിങ്കളാഴ്ചയോടെ അവസാനിപ്പിക്കാനാണ് തീരുമാനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസും ശിവസേന തലവൻ ഉദ്ദവ് താക്കറെയും ചൊവ്വാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ആറ് സംയുക്ത റാലികൾ ഒരുമിച്ച് നടത്താൻ തീരുമാനമായത്. കാബിനറ്റ് മന്ത്രിമാരായ സുധിർ മുംഗന്തിവാർ, ചന്ദ്രകാന്ത്ദ്ദ പാട്ടിൽ, സുഭാഷ് ദേശായി, താക്കറെയുടെ മകൻ ആദിത്യ, സേന പാർട്ടി സെക്രട്ടറി മിലിന്ദ് നർവേകർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. Content Highlight:BJP-Shiv Senas six Joint Rallies,Lok sabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2O4D0i6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages