'ഹൃദയം നിലച്ചുപോകുംപോലെ തോന്നി'-വെടിവെപ്പിന്റെ ഞെട്ടല്‍ മാറാതെ ബംഗ്ലാദേശ് താരങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

'ഹൃദയം നിലച്ചുപോകുംപോലെ തോന്നി'-വെടിവെപ്പിന്റെ ഞെട്ടല്‍ മാറാതെ ബംഗ്ലാദേശ് താരങ്ങള്‍

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിലെ സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിലുണ്ടായ വെടിവെപ്പിന്റെ ഞെട്ടൽ മാറാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ഇത്രയും ഭയപ്പെടുത്തിയ അനുഭവത്തിലൂടെ ആദ്യമായാണ് കടന്നുപോകുന്നതെന്ന് തമീം ഇഖ്ബാൽ ട്വീറ്റ് ചെയ്തു. ടീമംഗങ്ങളെല്ലാം സുരക്ഷിതരാണ്. എല്ലാവരും പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തുക. തമീം ട്വീറ്റിൽ പറയുന്നു. ദൈവത്തിന് സ്തുതി, മരണത്തിൽ നിന്ന് ദൈവം ഞങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നു മുൻ ക്യാപ്റ്റനും ബാറ്റ്സ്മാനുമായ മുഷ്ഫിഖുർ റഹീം ട്വീറ്റ് ചെയ്തു. ഹൃദയം നിലച്ചുപോയേക്കാവുന്ന അവസ്ഥയായിരുന്നെന്നും എല്ലാവരും പരിഭ്രാന്തിയിലാണെന്നുമായിരുന്നു ബംഗ്ലാദേശിന്റെ സ്ട്രാറ്റെജിക് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്റെ പ്രതികരണം. ന്യൂസീലൻഡ് പര്യടനത്തിലുള്ള ബംഗ്ലാദേശ് ടീം വെടിവെപ്പുണ്ടായ സമയത്ത് പ്രാർത്ഥനയ്ക്കായി പള്ളിക്കുള്ളിലേക്ക് പ്രവേശിക്കാനൊരുങ്ങുകയായിരുന്നുവെന്നും ആ സമയത്ത് ഒരു സ്ത്രീ വന്ന് തടഞ്ഞുവെന്നും ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയുടെ ബംഗ്ലാദേശ് കറസ്പോണ്ടന്റ് മുഹമ്മദ് ഇസ്ലാം റിപ്പോർട്ട് ചെയ്യുന്നു. തലനാരിഴക്ക് രക്ഷപ്പെട്ട ടീമംഗങ്ങൾ ഹാഗ്ലെ പാർക്കിലേക്ക് ഓടി അവിടെ നിന്ന് ഓവലിലെ ഹോട്ടലിലേക്ക് തിരിച്ചുപോയെന്നും ഇസ്ലാം റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലാദേശ് ഓപ്പണിങ്ങ് ബാറ്റ്സ്മാൻ തമീം ഇഖ്ബാൽ, മുൻ ക്യാപ്റ്റൻ മുഷ്ഫിഖുർ റഹീം എന്നിവരടക്കമുള്ള താരങ്ങളാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഷൂട്ടിങ് നടന്ന പള്ളിക്ക് സമീപമുള്ള ഹാഗ്ലി പാർക്കിലാണ് ബംഗ്ലാദേശും ന്യൂസീലാൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നടക്കുന്നത്. ശനിയാഴ്ച്ചയാണ് ടെസ്റ്റ് തുടങ്ങുക. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ന്യൂസീലൻഡ് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. Bangladesh team escaped from a mosque near Hagley Park where there were active shooters. They ran back through Hagley Park back to the Oval. pic.twitter.com/VtkqSrljjV — Mohammad Isam (@Isam84) March 15, 2019 Entire team got saved from active shooters!!! Frightening experience and please keep us in your prayers #christchurchMosqueAttack — Tamim Iqbal Khan (@TamimOfficial28) March 15, 2019 All members of the Bangladesh Cricket Team in Christchurch, New Zealand are safely back in the hotel following the incident of shooting in the city. The Bangladesh Cricket Board (BCB) is in constant contact with the players and team management.#christchurchMosqueAttack — Bangladesh Cricket (@BCBtigers) March 15, 2019 Content Highlights: Bangladesh Cricketers Escape New Zealand Mosque Shooting


from mathrubhumi.latestnews.rssfeed https://ift.tt/2F48ukl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages