ഓക്ലൻഡ്: ന്യൂസിലൻഡിൽ രണ്ട്മുസ്ലീം പള്ളികളിൽ നടന്ന വെടിവെപ്പിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക്പരിക്കേറ്റു. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിലും സമീപത്തെ മറ്റൊരു പള്ളയിലുമാണ് വെടിവെപ്പ് നടന്നത്. വെള്ളിയാഴ്ച പ്രാർഥനയ്ക്കായി ആളുകൾ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. ന്യൂസിലൻഡിൽ പര്യടനം നടത്തുന്നബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരങ്ങൾ. ടീമംഗങ്ങൾ പള്ളിയിലേക്ക് എത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ബംഗ്ലാദേശ്മാധ്യമപ്രവർത്തകൻ മൊഹമ്മദ് ഇസ്ലാം ട്വീറ്റ് ചെയ്തു. Bangladesh team escaped from a mosque near Hagley Park where there were active shooters. They ran back through Hagley Park back to the Oval. pic.twitter.com/VtkqSrljjV — Mohammad Isam (@Isam84) March 15, 2019 തങ്ങൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന്ബംഗ്ലാദേശി ക്രിക്കറ്റ് താരം തമീമ ഇഖ്ബാലും സ്ഥിരീകരിച്ചിട്ടുണ്ട്. Entire team got saved from active shooters!!! Frightening experience and please keep us in your prayers #christchurchMosqueAttack — Tamim Iqbal Khan (@TamimOfficial28) March 15, 2019 കറുത്ത വസ്ത്രം ധരിച്ച ആളാണ് പള്ളിക്കുള്ളിൽ വെടിവെപ്പ് നടത്തിയതെന്നാണ് വിവരങ്ങൾ. പോലീസ് വരുന്നതിന് മുമ്പ് ഇയാൾ ഓടി രക്ഷപ്പെടുയും ചെയ്തു. അതേസമയം ക്രൈസ്റ്റ് ചർച്ച് ആശുപത്രിക്ക് പുറത്തും വെടിവെപ്പുണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. Content Highlights:Shooting Reported at Mosque in New Zealand, Several Feared Dead
from mathrubhumi.latestnews.rssfeed https://ift.tt/2uaXRaq
via
IFTTT
No comments:
Post a Comment