വടക്കന്‍ വീരഗാഥ ബോക്സോഫീസ് ഹിറ്റാവും, തീര്‍ച്ചയെന്ന് അഡ്വ.ജയശങ്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

വടക്കന്‍ വീരഗാഥ ബോക്സോഫീസ് ഹിറ്റാവും, തീര്‍ച്ചയെന്ന് അഡ്വ.ജയശങ്കര്‍

കോൺഗ്രസ് മുൻ വക്താവ് ടോം വടക്കന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിൽ പ്രതികരണവുമായി അഡ്വ.ജയശങ്കർ. രാഹുൽ ഗാന്ധി അധ്യക്ഷനായ ശേഷം വടക്കനെ പോലുള്ള യഥാർത്ഥ ജനനായകർ അവഗണിക്കപ്പെടുന്നതായി പൊതുവെ പരാതിയുണ്ടെന്നും ജയശങ്കർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ കോൺഗ്രസ് വക്താവും എഐസിസി സെക്രട്ടറിയുമായ ഠോം വടക്കൻ ബിജെപിയിൽ ചേർന്നു. പുൽവാമ പ്രശ്നത്തിൽ അഹിംസ പാർട്ടി കൈക്കൊണ്ട നിലപാടിൽ പ്രതിഷേധിച്ചാണ് രാജി എന്ന് വടക്കൻ പറയുന്നു. രാഹുൽ ഗാന്ധി അധ്യക്ഷനായ ശേഷം ഇദ്ദേഹത്തെ പോലുള്ള യഥാർത്ഥ ജനനായകർ അവഗണിക്കപ്പെടുന്നതായി പൊതുവെ പരാതിയുണ്ട്. വടക്കുംനാഥന്റെ നാട്ടിൽ മത്സരിക്കാൻ വളരെ മോഹിച്ചയാളാണ് വടക്കൻജി. 2009ൽ അദ്ദേഹം തൃശൂർ മണ്ഡലത്തിൽ ആകമാനം വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്തിന്റെയും വെളളാപ്പളളി നടേശന്റെയും അനുഗ്രഹം വാങ്ങി. അപ്പോഴെയ്ക്കും സിഎൻ ബാലകൃഷ്ണൻ ഉടക്കി: കുറ്റിച്ചൂലുകളൊന്നും ഇവിടെ വേണ്ട എന്നു വിലക്കി. അപമാനിതനായി വടക്കൻജി പിൻവലിഞ്ഞു. ബിജെപി തൃശൂർ സീറ്റ് തുഷാർ വെള്ളാപ്പള്ളിക്കു കൊടുത്ത നിലയ്ക്ക് ചാലക്കുടി മണ്ഡലത്തിൽ വടക്കനെ പരീക്ഷിക്കാവുന്നതാണ്. വടക്കൻ വീരഗാഥ ബോക്സോഫീസ് ഹിറ്റാവും, തീർച്ച.


from mathrubhumi.latestnews.rssfeed https://ift.tt/2TFe3zB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages