മുംബൈ: ഓഹരി സൂചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 219 പോയന്റ് ഉയർന്ന് 37973ലും നിഫ്റ്റി 71 പോയന്റ് നേട്ടത്തിൽ 11414ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1792 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1177 ഓഹരികൾ നഷ്ടത്തിലുമാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഒഎൻജിസി, മാരുതി സുസുകി, ഇൻഫോസിസ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, കോൾ ഇന്ത്യ, ഐടിസി, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഐടി, ഊർജം, ബാങ്ക്, ഇൻഫ്ര, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. Sensex gains 219 pts
from mathrubhumi.latestnews.rssfeed https://ift.tt/2F5XDWU
via
IFTTT
No comments:
Post a Comment