എല്ലാവര്‍ക്കും വേണം പത്തനംതിട്ട: തൃശൂരില്‍ വടക്കനെങ്കില്‍ രമേശോ സുരേന്ദ്രനോ ഒരാളെ കളത്തിലുണ്ടാകൂ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

എല്ലാവര്‍ക്കും വേണം പത്തനംതിട്ട: തൃശൂരില്‍ വടക്കനെങ്കില്‍ രമേശോ സുരേന്ദ്രനോ ഒരാളെ കളത്തിലുണ്ടാകൂ

ശബരിമല വിധിയും തുടർന്നുള്ള സംഭവവികാസങ്ങളും സുവർണാവസരമായി കരുതുന്ന ബിജെപി കേരളത്തിൽ തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാധ്യത അവർ കാണുന്നത് പത്തനംതിട്ട സീറ്റിലാണ്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ സീറ്റിലേക്ക് ഒരു പറ്റം നേതാക്കളാണ് മത്സരിക്കാൻ കച്ചമുറുക്കുന്നത്. ശബരിമല യുവതി പ്രവേശനത്തിൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയ ബിജെപിക്ക് പത്തനതിട്ടയിൽ അഭിമാന പോരാട്ടമാണ് നടത്തേണ്ടത്. ശബരിമല പ്രക്ഷോഭങ്ങളിലൂടെ മണ്ഡലത്തിൽ ബിജെപിക്ക് ശക്തമായ വികാരം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ഹിന്ദു വോട്ടുകളിൽ ധ്രൂവീകരണമുണ്ടായിട്ടുണ്ടെന്നും അത് ബിജെപിക്ക് അനുകൂലമാകുമെന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ പത്തനംതിട്ടയിൽ ആരെന്ന കാര്യത്തിലാണ് ബിജെപിയിൽ ഒരു നീക്കുപോക്കില്ലാതിയിരിക്കുന്നത്. കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് വന്നതോടെ തിരുവനന്തപുരം സീറ്റിൽ നിൽക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. അതോടെ അവിടെ നോട്ടമിട്ടിരുന്ന സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പത്തനംതിട്ടയിലേക്ക് കണ്ണുവെച്ചു. പക്ഷെ പത്തനംതിട്ടയുടെ കാര്യത്തിൽ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നതാണ് വിഷയം. ശബരിമല പ്രക്ഷോഭങ്ങളിലൂടെ ജയിൽവാസം വരിച്ച് ബിജെപി പ്രവർത്തകർക്ക് ആവേശം നൽകിയ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് പത്തനംതിട്ടയിലാണ് നോട്ടം. ഈ സീറ്റ് കിട്ടിയില്ലെങ്കിൽ തൃശൂർ വേണം എന്നാണ് ആവശ്യപ്പെടുന്നത്. ഇതുരണ്ടുമില്ലെങ്കിൽ മത്സരിക്കാനേയില്ലെന്നാണ് സുരേന്ദ്രൻ കട്ടായം പറഞ്ഞിരിക്കുന്നത്. ആർഎസ്എസ് നേതൃത്വവും ബിജെപി കേന്ദ്രനേതൃത്വവും കണ്ണുരുട്ടിയിരിക്കുന്നതിനാൽ സുരേന്ദ്രൻ ഒന്നും പുറത്തുപറയുന്നില്ലെന്ന് മാത്രം. മറ്റൊരു ജനറൽ സെക്രട്ടറിയായ എം.ടി രമേശും പറഞ്ഞിരിക്കുന്നത് പത്തനംതിട്ട കിട്ടിയില്ലെങ്കിൽ മത്സരിക്കാനേയില്ലെന്നാണ്. എം.ടി രമേശ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും പത്തനംതിട്ടയിലാണ്. അന്ന് മൂന്നാം സ്ഥാനത്താണ് എത്തിയതെങ്കിലും 1,38954 വോട്ടുകളാണ് ഇദ്ദേഹം ബിജെപിയുടെ പെട്ടിക്കുള്ളിലെത്തിച്ചത്. ആറന്മുള സമരത്തിന്റെ പശ്ചാത്തലത്തിലാണ് അന്ന് പത്തനംതിട്ടയിൽ ബിജെപി കരുത്തനായ എം.ടി രമേശിനെ പത്തനംതിട്ടയിൽ കളത്തിലിറക്കിയത്. ശക്തമായ ത്രികോണ മത്സരം നടക്കുകയും ചെയ്തു. ഇത്തവണ ശബരിമല പ്രക്ഷോഭങ്ങളിലൂടെ മണ്ഡലമാകെ ബിജെപിക്ക് അനുകൂലമായ വികാരം രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ എം.ടി. രമേശിന് പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലത്തേപ്പറ്റി ചിന്തിക്കാനെ സാധിക്കില്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട രണ്ടുനേതാക്കളാണ് കെ. സുരേന്ദ്രനും, എം.ടി. രമേശും. ഇരുവർക്കും സീറ്റ് ലഭിക്കാതെ വരുന്ന സാഹചര്യം പാർട്ടിയിൽ ഉൾപ്പോരിനു കാരണമാകുമെന്നതും നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. എന്നാൽ പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ സത്യം ലവലേശം പോലുമില്ലെന്നാണ് ശ്രീധരൻ പിള്ളയുടെ നിലപാട്. സത്യത്തെ തലകീഴ്മേൽ മറിച്ച് തമസ്കരിക്കുകയാണത്രേ മാധ്യമങ്ങൾ! ശ്രീധരൻ പിള്ള, എം.ടി. രമേശ്, കെ. സുരേന്ദ്രൻ എന്നിവർ കൂടാതെ പത്തനംതിട്ട സ്ഥാനാർഥിത്വം മോഹിക്കുന്ന മറ്റുപലരും ബിജെപിയിലുണ്ട്. കേന്ദ്രമന്ത്രിയായ അൽഫോൺസ് കണ്ണന്താനവും പത്തനംതിട്ട കിട്ടിയാൽ ഒരു കൈനോക്കിക്കളയാമെന്ന ചിന്താഗതിക്കാരനാണ്. ഇതിനെല്ലാം പുറമെ തൃശ്ശൂരിൽ മുൻ കോൺഗ്രസ് നേതാവായ ടോം വടക്കന്റെ വരവോടെ അദ്ദേഹത്തെ ദേശീയ നേതൃത്വം തൃശൂരിലോ ചാലക്കുടിയിലോ മത്സരിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. അങ്ങനെയെങ്കിൽ കാര്യങ്ങളാകെ കുഴഞ്ഞുമറിയും. വടക്കൻ തൃശൂരെത്തിയാൽ പിന്നെ എല്ലാവരും പത്തനംതിട്ടയ്ക്കായി പിടിമുറുക്കും. മറിച്ച് ചാലക്കുടിയിലാണ് വടക്കൻ മത്സരിക്കുകയെങ്കിൽ അവിടെ പറഞ്ഞുകേൾക്കുന്ന ബി ഗോപാലകൃഷ്ണൻ, എ.എൻ രാധാകൃഷ്ണൻ എന്നിവർക്കായി മറ്റ് മണ്ഡലം കണ്ടെത്തേണ്ടി വരും. ഇത് ബിജെപി നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇനി അറിയാനുള്ളത്. തൃശൂരിൽ വടക്കൻ വന്നാൽ സുരേന്ദ്രനും രമേശും രണ്ട് പേരിൽ ഒരാൾ മത്സരിക്കാനിടയില്ല. കാരണം പത്തനംതിട്ടയിൽ മാത്രമേ മത്സരിക്കൂവെന്ന് രമേശ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സുരേന്ദ്രനാകട്ടെ ഒന്നുകിൽ പത്തനംതിട്ട അല്ലെങ്കിൽ തൃശൂർ അല്ലെങ്കിൽ മത്സരിക്കില്ല എന്നാണ് നിലപാട്. ഇതോടെ വടക്കൻ തൃശൂരാണെങ്കിൽ എം.ടി രമേശോ കെ. സുരേന്ദ്രനോ ഒരാളോ മത്സരിക്കാൻ സാധ്യതയുള്ളൂ എന്നതിലേക്ക് എത്തുന്നത്. തുഷാർ മത്സരിക്കാൻ സന്നദ്ധനായാൽ അദ്ദേഹത്തിന് തൃശൂർ നൽകാമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നാലും ഈ രണ്ടിലൊരാളെ കളത്തിലുണ്ടാകൂ. Content Highlights:BJP Leders Looking for Pathanamthitta Seat


from mathrubhumi.latestnews.rssfeed https://ift.tt/2u9R0xH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages