കോട്ടയത്തിന് ഒരു വലതുപക്ഷ മനസാണ്. പരമ്പരാഗതമായി വലത് കോട്ടയെന്ന് അറിയപ്പെടുന്ന മണ്ഡലത്തിൽ രാഷ്ടീയ സമവാക്യങ്ങൾ മാറി വന്നമുറയ്ക്ക് ഇടത്പക്ഷവും വിജയക്കൊടി പാറിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ. വാസവസും ഏറ്റുമാനൂർ മുൻ എം.എൽ.എ.യും കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ തോമസ് ചാഴിക്കാടനും മുഖമുഖം വരുന്നതോടെ കോട്ടയത്ത് മത്സരം തീപാറും. ഒപ്പം എൻ.ഡി.എ സ്ഥാനാർഥിയായി പി.സി തോമസ് കൂടി ചേരുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാകും കോട്ടയം സാക്ഷ്യം വഹിക്കുക.പി.സി തോമസിന്റെ പേരിനാണ് കോട്ടയത്ത് സാധ്യത കൽപിക്കപ്പെടുന്നത് കോട്ടയം മണ്ഡലം രൂപവത്കൃതമായശേഷം 16 തിരഞ്ഞെടുപ്പുകൾ നടന്നതിൽ 11 തവണയും ജയം യു.ഡി.എഫിനൊപ്പമായിരുന്നു. അഞ്ചുവട്ടം ഇടതുപക്ഷം അട്ടിമറിജയം നേടിയപ്പോൾ അതിൽ മൂന്ന് പ്രാവശ്യവും ലോക്സഭയിൽ എത്തിയത് സുരേഷ് കുറുപ്പായിരുന്നു. തുടർച്ചയായി മൂന്നുതവണ രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്ത മണ്ഡലം 2009-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ കൂടുതൽ വലത്തോട്ട് ചാഞ്ഞു. അവസാനത്തെ രണ്ട് വട്ടവും വലിയ മത്സരമില്ലാതെ തന്നെ കേരള കോൺഗ്രസ് സ്ഥാനാർഥി ജോസ് കെ. മാണി വിജയിച്ച് ലോക്സഭയിലുമെത്തി. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം പിടിക്കാനുറച്ചാണ് ഇടതുപക്ഷത്തിന്റെ നീക്കം. അതിനായി അധികം സാഹസത്തിനു മുതിരാതെ ജില്ലാ സെക്രട്ടറി വി.എൻ. വാസവനെത്തന്നെ അവർ കളത്തിലിറക്കി. ഘടകകക്ഷികൾ അവകാശവാദമുന്നയെച്ചെങ്കിലും വിട്ടുകൊടുക്കാതെ മത്സരത്തിനിറങ്ങിയ സി.പി.എം വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. സ്ഥാനാർഥിയായി വി.എൻ. വാസവനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടതുമുന്നണി പ്രചാരണത്തിനും തുടക്കമായി. മുൻ എം.പിയും ഏറ്റുമാനൂർ എം.എൽ.എയുമായ കെ. സുരേഷ് കുറുപ്പിന്റെ ഉൾപ്പെടെ പേരുകൾ ആദ്യഘട്ടത്തിൽ പരിഗണിച്ചെങ്കിലും വാസവനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്. വനിത സ്ഥാനാർഥിയായി സിന്ധുമോൾ ജേക്കബ്ബിന്റെ പേരും ആദ്യ ഘട്ടത്തിൽ ഉയർന്നെങ്കിവും വിജയ സാധ്യത കണക്കിലെടുത്ത് വാസവനിലേക്ക് ഏത്തുകയായിരുന്നു. പാർട്ടിയിലും സമൂഹത്തിലും ജനകീയൻ എന്നതാണ് വാസവനെ തുണച്ചത്. നാലര പതിറ്റാണ്ടായി രാഷ്ട്രീയമേഖലയിള്ള അദ്ദേഹം 2006-ൽ കോട്ടയം എം.എൽ.എയായിരുന്നു. 2011-ൽ മണ്ഡലം മാറിയെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനോട് തലനാരിഴയ്ക്ക് തോറ്റു. പക്ഷേ വലത് ക്യാമ്പിൽ സ്ഥിതി കുറച്ചുകൂടി സങ്കീർണമാണ്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ തന്നെ പ്രശ്നങ്ങൾ പുകഞ്ഞു തുടങ്ങി. തുടക്കം മുതൽ തന്നെ രണ്ട് സീറ്റെന്ന് ആവകാശവാദത്തിലായിരുന്നു കേരള കോൺഗ്രസ്. പ്രത്യേകിച്ചും ജോസഫ് വിഭാഗം. കഴിഞ്ഞ തിരഞ്ഞടുപ്പിൽ ജോസ് കെ മാണി മത്സരിച്ച കോട്ടയത്തിനു പുറമെ ഇടുക്കി അല്ലെങ്കിൽ ചാലക്കുടി എന്ന ആവശ്യമാണ് ജോസഫ് ഉയർത്തിയത്. രണ്ട് സീറ്റിന് സാധ്യതയില്ലെന്ന് കണ്ടതോടെ കോട്ടയത്ത് മത്സരിക്കാൻ ആഗ്രഹമുണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു ജോസഫ്. എന്നാൽ ജോസഫിനെ വെട്ടി ചാഴിക്കാടനെ സ്ഥാനാർഥിയായി മാണി എത്തിക്കുകയായിരുന്നു. ജോസഫ് പാർട്ടി സ്ഥാനാർഥിയാകുന്നതിനെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളെയും രംഗത്തിറക്കിയാണ് മാണിവിഭാഗം പ്രതിരോധിച്ചത്. ലോകസഭാ മണ്ഡലത്തിൽ നിന്നുള്ളയാളല്ല എന്നതായിരുന്നു ജോസഫിനെതിരെ പ്രയോഗിച്ച ആയുധം. സ്ഥാനാർഥിയാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ജോസഫിന്റെ നീക്കങ്ങൾ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. പാർട്ടി പിളരാനും ജോസഫ് തനിച്ചു മത്സരിക്കാനുമുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. എതിർമുന്നണികളുടെ സ്ഥാനാർഥികൾ പ്രചാരണം തുടങ്ങിയിട്ടുള്ള സാഹചര്യത്തിൽ അവരുടെ പിന്തുണ ലഭിക്കില്ല. ഈ സാഹചര്യത്തിൽ ജോസഫ് എന്തു തീരുമാനിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കോട്ടയത്തെ തിരഞ്ഞെടുപ്പ് സാഹചര്യം മാറിമറിയുക. ഇക്കാര്യത്തിൽ യു.ഡി.എഫിന്റെ ഇടപെടലാണ് ഇനി നിർണായകമാകുക. നിലവിലെ സാഹചര്യം വിജയസാധ്യതയെ ബാധിക്കുമെന്ന കടുത്ത ആശങ്കയിലാണ് യു.ഡി.എഫ്. നേതൃത്വം. ഘടകകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവ് പി.സി. തോമസിന് കോട്ടയം സീറ്റ് നൽകാൻ എൻ.ഡി.എ.യിൽ തത്ത്വത്തിൽ ധാരണയായിട്ടുണ്ട്. നേരത്തെ ബി.ജെ.പി.യുടെകൂടി പിന്തുണയോടെ പി.സി. തോമസ് മൂവാറ്റുപുഴ എം.പി.യായിരുന്നു. പി.സി. തോമസ് കൂടി എത്തുന്നതോടെ ശക്തമായ മത്സരത്തിനാണ് കോട്ടയത്ത് കളമൊരുങ്ങുന്നത്. യു.ഡി.എഫിനാണ് മണ്ഡലത്തിൽ മേൽക്കൈ എങ്കിലും കോൺഗ്രസും കേരള കോൺഗ്രസ് മാണിവിഭാഗവും തമ്മിലുള്ള ഇഴയടുപ്പം നിർണായകഘടകമാകും. ഇടയ്ക്ക് യു.ഡി.എഫ് വിട്ട് ഒറ്റയ്ക്ക് നിൽക്കാനുള്ള മാണിയുടെ തീരുമാനം കോൺഗ്രസ് അണികളിൽ അതൃപ്തിയുണ്ടാക്കിയുരുന്നു. മൂന്നാം തവണയും ജോസ് കെ. മാണി മത്സരിച്ചാൽ കോൺഗ്രസുകാർ കാലുവാരും എന്ന ചിന്തയാണ് മാണിയെക്കൊണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച് വാങ്ങിപ്പിച്ചതും മത്സരിപ്പിച്ചതും. ജോസ് കെ. മാണി മാറി തോമസ് ചാഴിക്കാടൻ എത്തുമ്പോൾ കൈപ്പത്തി തലോടുമോ, അതോ തല്ലുമോ എന്ന് കണ്ടുതന്നെ അറിയണം. ലോക്സഭയിൽ കാലാവധി പൂർത്തിയാകും മണ്ഡലം അനാഥമാക്കി ജോസ് കെ. മാണി രാജ്യസഭയിലേക്ക് കുടിയേറിയത് സി.പി.എം പ്രധാന പ്രചാരണ ആയുധമാക്കി മാറ്റും. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാകും യു.ഡി.എഫ് വോട്ടുപിടിക്കുക. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ ഭിന്നത മുന്നിൽ കണ്ടാണ് മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥിയെ പോരിനിറങ്ങാൻ സിപി.എമ്മിനെ പ്രേരിപ്പിച്ചത്. ജില്ലയിൽ നിലനിൽക്കുന്ന കോൺഗ്രസ്- കേരള കോൺഗ്രസ് തർക്കവും സഹായിക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ. ശബരിമല വിഷയത്തിൽ ഉണ്ടാക്കിയെടുത്ത വികാരത്തിനൊപ്പം പി.സി. തോമസിന്റെ പേരിൽ നിഷ്പക്ഷ വോട്ടുകളുംഎന്ന വിശ്വാസത്തിലാണ് എൻ.ഡി.എ. Content Highlights:Indian general election, 2019, lok sabha election 2019, kottayam lok sabha constituency, thomas chazhikadan,v n vasavan
from mathrubhumi.latestnews.rssfeed https://ift.tt/2F55Trk
via
IFTTT
No comments:
Post a Comment