അമ്മ കുഞ്ഞിനെ മറന്നു, സൗദിയില്‍ വിമാനം തിരിച്ചിറക്കി, പൈലറ്റിന്റെ വീഡിയോ വൈറലായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 12, 2019

അമ്മ കുഞ്ഞിനെ മറന്നു, സൗദിയില്‍ വിമാനം തിരിച്ചിറക്കി, പൈലറ്റിന്റെ വീഡിയോ വൈറലായി

ജിദ്ദ(സൗദി അറേബ്യ):വിമാനം ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞപ്പോഴാണ് കുഞ്ഞിനെ മറന്ന കാര്യം ആ അമ്മ ഓർത്തത്. അവർ പരാതിപ്പെട്ടു. പിന്നെ വിമാനം തിരിച്ചിറക്കാനുള്ള ശ്രമങ്ങൾ. ഞങ്ങൾക്ക് തിരിച്ചുവരാമോ...എന്ന് ചോദിച്ചുകൊണ്ട് പൈലറ്റ് തിരികെ ലാൻഡിങ്ങിന് അനുവാദം തേടുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ് "ഈ വിമാനം അടിയന്തിരമായി തിരിച്ചിറങ്ങുന്നതിനായി അപേക്ഷിക്കുകയാണ്. ഒരു യാത്രക്കാരി തന്റെ കുഞ്ഞിനെ കാത്തിരിപ്പുകേന്ദ്രത്തിൽ മറന്നുപോയി. ദയനീയമാണ് അവസ്ഥ. ദൈവം നമ്മളോടൊപ്പമുണ്ടാകും. ഞങ്ങൾക്ക് തിരിച്ചിറങ്ങാൻ സാധിക്കുമോ?"-എന്നായിരുന്നു പൈലറ്റ് എയർ ട്രാഫിക് കൺട്രോളറോട് ആവശ്യപ്പെട്ടത്. സൗദിയിലെ കിങ് അബ്ദുൾ അസിസ് ഇന്റർനാഷണലിൽ നിന്ന് പറന്നുയർന്ന എസ് വി 832 ാംവിമാനത്തിലാണ് സംഭവം. ജിദ്ദയിൽ നിന്ന് കോലാലമ്പൂരിലേക്കുള്ളതായിരുന്നു വിമാനം. പിന്നീട് തിരിച്ചിറങ്ങുന്നതിന് അനുവാദം തേടിയതിന്റെ കാരണം ഒന്നുകൂടി ഉറപ്പിച്ചതിന് ശേഷം സഹപ്രവർത്തകരുമായി ആലോചിച്ചാണ് വിമാനത്തിന് തിരികെയിറങ്ങാൻ എയർ ട്രാഫിക് ഉദ്യോഗസ്ഥൻ അനുമതി നൽകിയത്. ശരി ഗേറ്റിലേക്ക് വന്നോളൂ, ഇത് തീർത്തും പുതിയ അനുഭവമാണ് ഞങ്ങൾക്ക് എന്നായിരുന്നു എയർ ട്രാഫിക് ഓപ്പറേറ്റർ പൈലറ്റിന് നൽകിയ മറുപടി. വിമാനം റൺവേയിൽ നിന്ന് പറന്നുതുടങ്ങിയപ്പോഴാണ് വിമാനത്താവളത്തിലെ കാത്തിരുപ്പ് കേന്ദ്രത്തിൽ തന്റെ കുഞ്ഞിനെ മറന്ന കാര്യം യുവതി ഓർമിക്കുന്നത്. തുടർന്ന് വിമാനജീവനക്കാരോട് യാത്രക്കാരി കുഞ്ഞിനെ മറന്നകാര്യം പറയുകയായിരുന്നു. തുടർന്നാണ്പൈലറ്റ്സമയോചിതമായി ഇടപെടൽ നടത്തിയത്. ഒടുവിൽ തിരിച്ചിറങ്ങിയ വിമാനത്തിൽ നിന്ന് അമ്മയെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. വിമാനം വീണ്ടും പുറപ്പെട്ടു. കാര്യങ്ങളെല്ലാം ശുഭം. Content Highlights:Passenger Forgot Her Baby Can We Come Back Pilots Audio Is Viral


from mathrubhumi.latestnews.rssfeed https://ift.tt/2F64bpJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages