വി.പി.സാനുവിന്‌ പിന്തുണയുമായി കെ.എസ്.യു മുന്‍ വനിതാ നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 12, 2019

വി.പി.സാനുവിന്‌ പിന്തുണയുമായി കെ.എസ്.യു മുന്‍ വനിതാ നേതാവ്

കോഴിക്കോട്: മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എസ്എഫ്ഐ നേതാവ് വി.പി.സാനുവിന് പിന്തുണയുമായി കെ.എസ്.യു മുൻ വനിതാ നേതാവ്. ഫെയ്സ്ബുക്കിലൂടെയാണ് കെ.എസ്.യു മുൻ ജില്ലാ നേതാവ് ജസ്ല മാടശ്ശേരി സാനുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നാളിതുവരെ കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ സാധിക്കാത്തതിലുള്ള നിരാശയുള്ളത് കൊണ്ടും കോണിക്ക് വോട്ട് ചെയ്യാൻ സൗകര്യമില്ലാത്തത് കൊണ്ടും ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് ജസ്ലമാടശ്ശേരി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. കഴിഞ്ഞ തവണ നോട്ടക്കായിരുന്നു വോട്ട് ചെയ്തതെന്നും ഇത്തവണ തീരുമാനം മാറ്റി മലപ്പുറത്ത് ഞാനും എന്റെ കൂട്ടുകാരും എൽഡിഎഫിനൊപ്പം നിൽക്കുമെന്നും ജസ്ല പറയുന്നു. പോസ്റ്റിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷ പ്രതികരണങ്ങളും ജസ്ല നടത്തിയിട്ടുണ്ട്. ഇതിനിടെ ജസ്ലയുടെ പോസ്റ്റിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണവും ഉണ്ടായി. മുസ്ലിം ലീഗ് പ്രവർത്തകരാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് ജസ്ല ആരോപിച്ചു. ജസ്ലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രതീക്ഷയാണ്.. മാറ്റമാവുമെന്ന് പ്രതീക്ഷിക്കുന്നു.... തോൽവിയോ വിജയമോ....ആവട്ടെ.. കാലാകാലവും..മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന മൂരികൾക്ക് കുടപിടിക്കുന്നതിനെക്കാൾ സന്തോഷമുണ്ട്... ഇനിയും മലപ്പുറം പച്ച ആയി കാണുന്നത് സഹിക്കാൻ വയ്യ.... കോൺഗ്രസ്സ് പ്രവർത്തന കാലത്ത് പോലും...കൈപ്പത്തിക്ക് വോട്ട് കുത്താൻ കഴിഞ്ഞിട്ടില്ല...കോണിക്ക് കുത്താൻ സൗകര്യമില്ലാത്തത് കൊണ്ട്... മറ്റൊന്നിനും കുത്താൻ മനസ്സനുവദിക്കാത്തത് കൊണ്ട്..നോട്ടയെ ശരണം പ്രാപിച്ചു..ഇത്തവണ തീരുമാനം ഞാനും എന്റെ കൂട്ടുകാരും തിരുത്തുന്നു... ഒരു ചെറിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്.. യുവതകൾ കടന്ന് വരട്ടെ... ഒപ്പം മാറ്റവും.... മലപ്പുറത്ത് LDF നൊപ്പം... കോണി വഴി കേറിയാൽ സ്വർഗ്ഗം കിട്ടില്ല..എന്ന് തിരിച്ചറിവുള്ള പുതു തലമുറയെങ്കിലും...മാറി ചിന്തിക്കട്ടെ... തോൽവിയായാലും വിജയമായാലും..മാറ്റത്തിലേക്കൊരു ചുവടാവാൻ VP sanu വിന് കഴിയട്ടെ... മലപ്പുറത്ത് കഞ്ഞിക്കുട്ടികൾ തന്നെ എന്നതിൽ നിന്നൊരു തിരുത്ത് ആഗ്രഹിക്കുന്നു..ആഗ്രഹിക്കുന്നതിന് ആരുടേം സമ്മതം വേണ്ടല്ലോ.. ഭൂരിപക്ഷം കുറക്കാനെങ്കിലും...ആവും..ഒരു മാറ്റത്തിന്റെ തലമുറ കൂടെയുണ്ട്... Content Highlights:former ksu leader support malappuram ldf candidate vp sanu


from mathrubhumi.latestnews.rssfeed https://ift.tt/2NWmQr1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages