പാലക്കാട്: വടക്കഞ്ചേരിയിൽ തുണിക്കടയിൽ വൻ തീപ്പിടിത്തം. കനിഹ ടെക്സ്റ്റൈൽസിനാണ് തീപ്പിടിച്ചത്.കട പൂർണമായും കത്തി നശിച്ചു. രാവിലെ എട്ട് മണിയോടെ കട തുറക്കാനെത്തിയ ജീവനക്കാർ തീ പടരുന്നത് കണ്ടതിനെ തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ആലത്തൂരിലും വടക്കഞ്ചേരിയിലും നിന്ന് നാല് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. തുണിക്കടയ്ക്ക് ചുറ്റുമുള്ള രണ്ടു മൂന്ന് കടകളിലേക്കും തീ പടർന്നിരുന്നുവെങ്കിലും വേഗം തന്നെ അണയ്ക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല. Content Highlights: Fire broke out at textile shop in Vadakkancheri
from mathrubhumi.latestnews.rssfeed https://ift.tt/2ubmzrf
via
IFTTT
No comments:
Post a Comment