അഞ്ചു ജില്ലകൾക്ക് സൂര്യതാപ മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

അഞ്ചു ജില്ലകൾക്ക് സൂര്യതാപ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുജില്ലകളിലെ കൂടിയ താപനില രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ വർധിക്കാമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ താപനില വർധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.പാലക്കാട് വെള്ളിയാഴ്ച പകൽചൂട് 41 ഡിഗ്രി സെൽഷ്യസിലെത്തി. മുണ്ടൂരിലാണ് 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുദിവസം തുടർച്ചയായി മുണ്ടൂരിൽ 40 ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയത്. സൂര്യാഘാതം ഒഴിവാക്കാനുള്ളനിർദേശങ്ങൾ * രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. * നിർജലീകരണം തടയാൻ കുടിവെള്ളം കരുതുക * പരമാവധി ശുദ്ധജലം കുടിക്കുക * പകൽസമയം കാപ്പി, ചായ എന്നിവ ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. Content Highlights:weather warning in kerala


from mathrubhumi.latestnews.rssfeed https://ift.tt/2W4chom
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages