ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള 18സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. അസം, മേഘാലയ, തെലങ്കാന, സിക്കിം എന്നിവടങ്ങളിലെ 18സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. അസമിലെ സിൽച്ചറിൽ മഹിള കോൺഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവും, കാലിയബോറിൽ ഗൗരവ് ഗോഗോയിയും ദിബ്രുഗഡിൽ മുൻ കേന്ദ്രമന്ത്രി പബൻ സിങ് ഖട്ടോവറും മത്സരിക്കും. ഷില്ലോങ്ങിൽ മുൻ മന്ത്രി വിൻസെന്റ് പാലയും തുറയിൽ മുകുൾ സാങ്മയുമാണ് സ്ഥാനാർഥികൾ. തെലങ്കാനയിലെ എട്ടു സീറ്റുകളിലെ സ്ഥാനാർഥികളുടെ പേരും ഈ പട്ടികയിൽ ഉണ്ട്. യുപിയിലെ സംവരണസീറ്റായ ബരാബങ്കിയിൽ തനൂജ് പുനിയയും മത്സരിക്കും. Content Highlights: loksabha polls, congress candidates
from mathrubhumi.latestnews.rssfeed https://ift.tt/2F5HDUU
via
IFTTT
No comments:
Post a Comment