തിരുവനന്തപുരം: നേഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നേഴ്‌സസ് അസോസിയേഷനെതിരെ (യു.എന്‍.എ) സാമ്പത്തിക ക്രമക്കേട് ആരോപണം. സംഘടനയുടെ അക്കൗണ്ടില്‍ മൂന്ന് കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് ആരോപണം. നേഴ്‌സുമാരില്‍ നിന്ന് ലെവി പിരിച്ചതടക്കമുള്ള തുകയില്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. യു.എന്‍.യുടെ വൈസ് പ്രസിഡന്റ് ഡി.ജി.പിക്ക് പരാതി നല്‍കി.
ജാസ്മിന്‍ ഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
യുഎൻഎക്കെതിരെ ഡി ജി പി ക്ക് സാമ്പത്തിക വിഷയത്തിൽ പരാതി നൽകിയതായി മാധ്യമങ്ങൾ....
ഏതൊരന്യോഷണത്തെയും സ്വാഗതം ചെയ്യുന്നു യുഎൻഎ.പരാതി തളളിക്കളയാതെ അന്വേഷിക്കണം എന്നത് യുഎൻഎയുടെ നിലപാട്
മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ ഭയമില്ല.
2012 ൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ നടത്തിയത് പോലെ ക്രിത്യമായ അന്യോഷണങ്ങൾ നടത്തി യുഎൻഎക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങളിൽ നിന്നും മുക്തമാവാൻ ഇത്തരം അന്യോഷണങ്ങൾ സഹായിക്കട്ടെ .
ജാസ്മിൻഷ.എം
യുഎൻഎ
പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എ.ഡി.ജി.പിക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. പരാതി തള്ളിക്കളയാതെ അന്വേഷിക്കണം എന്നാണ് യു.എന്‍.എ നിലപാട്. 2012ല്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ നടത്തിയത് പോലെ കൃത്യമായ അന്വേഷണം നടത്തി യു.എന്‍.എയ്ക്ക് എതിരായ എല്ലാ ആരോപണങ്ങളില്‍ നിന്നും മുക്തമാകാന്‍ ഈ അന്വേഷണം സഹായിക്കട്ടെ എന്നും ജാസ്മിന്‍ ഷാ പറഞ്ഞു.
from mangalam.com https://ift.tt/2HnVppm
via IFTTT
No comments:
Post a Comment