ഇരുവൃക്കകളും തകരാറിലായ യുവതിയ്ക്ക് അര്‍ബുദ ലക്ഷണങ്ങളും: കനിവു തേടി 26 കാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ഇരുവൃക്കകളും തകരാറിലായ യുവതിയ്ക്ക് അര്‍ബുദ ലക്ഷണങ്ങളും: കനിവു തേടി 26 കാരി

സന്മനസുള്ളവരുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഉനീഷ എന്ന 26കാരി. തൃശൂർ കോട്ടപ്പടിയിലെ വാടകവീട്ടിൽ ഒരു വയസുകാരി മകൾക്കും ഭർത്താവ് സന്ദീപിനും ഒപ്പമാണ് ഉനിഷ കഴിയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഉനിഷയെയും കുടുംബത്തെയും ഇരുട്ടിലാക്കി അസുഖത്തിന്റെ വരവ്. ആദ്യം ഇടയ്ക്കിടെ പനി വരുമായിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. ഡോക്ടർമാർ നൽകിയ പനിക്കുള്ള മരുന്നുകൾ കഴിച്ചുനോക്കി. ഒരു ദിവസം ഉച്ചയ്ക്ക് ഒരു വയസുകാരി മകൾക്ക് പാൽ നൽകി കിടക്കുമ്പോൾ ബോധരഹിതയായ ഉനീഷയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക്. അഞ്ചുദിവസം അവിടെ ഐ.സി.യു.വിൽ കിടന്നു. അരമണിക്കൂർ ഇടവേളയിൽ അപസ്മാരമുണ്ടായിക്കൊണ്ടിരുന്നു. പരിശോധനയിൽ വൃക്കകൾ തകരാറിലാണെന്നു കണ്ടെത്തി. കൂടുതൽ സൗകര്യമുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഉനിഷയെ മാറ്റി. അവിടുത്തെ ഡോ.നൗഷാദിന്റെ ചികിത്സയിലാണിപ്പോൾ. വിദഗ്ദ്ധ പരിശോധനയിൽ ഒരു വൃക്കയിൽ മൂന്നു മുഴകൾ ഉള്ളതായി കണ്ടെത്തി. അർബുദമാണോയെന്നറിയാൻ നടത്തിയ ബയോപ്സി ടെസ്റ്റിൽ നട്ടെല്ലിനിടയിലൂടെ വൃക്കയിൽ മറ്റൊരു വലിയ മുഴ വളരുന്നതായും കണ്ടു. ഇത് അർബുദമാകാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടർ അറിയിച്ചത്. ഉടൻ വൃക്ക മാറ്റിവെയ്ക്കുകയാണ് ഏക പോംവഴി. അതിനു മുമ്പ് മുഴ നീക്കാനുള്ള ശസ്ത്രക്രിയയും ചെയ്യണം. പക്ഷേ നിർധന കുടുംബത്തിലെ അംഗമായ ഉനീഷയ്ക്ക് അതിനു വേണ്ട ലക്ഷങ്ങളുടെ ചെലവ് താങ്ങാനാകില്ല. ഉനീഷയ്ക്കൊപ്പം ആശുപത്രിയിൽ എപ്പോഴും നിൽക്കേണ്ടതിനാൽ ഭർത്താവിനു ജോലിക്കു പോകാനുമാകുന്നില്ല. ഒരു വയസുള്ള മകൾ അവന്തികയെ ഉനീഷയുടെ അമ്മയാണ് നോക്കുന്നത്. ഇതുവരെ ചികിത്സയ്ക്ക് ഒരു ലക്ഷത്തിനു താഴെ രൂപ ചെലവായി. ഫെബ്രുവരി 28-ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഒരു ദിവസം ഇടവിട്ട് ഡയാലിസിസ് നടത്തിയാണ് ജീവൻ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരു തവണ മുടങ്ങിയാൽ അതോടെ എല്ലാം തീരും. ചൂണ്ടലിലെ ഒരു സ്വകാര്യ ഡയാലിസിസ് സെന്ററിലാണ് ഡയാലിസിസ് നടത്തുന്നത്. ഒരു തവണ ഡയാലിസിസ് ചെയ്യാൻ 3500 രൂപയാകും. മാസത്തിലൊരിക്കൽ 1500 രൂപയുടെ ഇൻജക്ഷനും വേണം. ഈ തുക തന്നെ കണ്ടെത്താൻ പാടുപെടുന്ന കുടുംബത്തിന് ശസ്ത്രക്രിയയുടെ ചെലവ് ആലോചിക്കാൻ പോലുമാകില്ല. കടംവാങ്ങിയും ചിലർ സഹായിച്ചുമാണ് ഇവിടെവരെയെത്തിയത്. വൃക്ക നൽകാൻ അച്ഛൻ ഒരുക്കമാണെങ്കിലും ചേർച്ചയറിയാനുള്ള പരിശോധനകൾ നടത്തിയിട്ടില്ല. പണമില്ലാതെ അതറിഞ്ഞിട്ടെന്തു കാര്യമെന്നാണ് യുവതി ചോദിക്കുന്നത്. വൃക്ക മാറ്റിവെക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ പ്രവേശിക്കാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ ഇപ്പോഴും വീട്ടിൽ തന്നെ കഴിയുകയാണ്. മകൾക്കു വേണ്ടിയെങ്കിലും ജീവിച്ചിരുന്നേ മതിയാകൂ എന്നാണ് ഉനീഷയുടെ പ്രാർഥനയും ആഗ്രഹവും. ഉനീഷയെ സഹായിക്കാൻ താത്പര്യമുള്ളവർക്ക് ഈ ബാങ്ക് അക്കൗണ്ടു വഴി പണമയയ്ക്കാം UNEESHA M.U. അക്കൗണ്ട് നമ്പർ : 001003600008675 ഐ.എഫ്.എസ്.സി. കോഡ്: DLXB0000010 കുന്നകുളം ബ്രാഞ്ച് ധനലക്ഷ്മി ബാങ്ക് ഫോൺ: 9961311529 Uneesha. M. U Mullappuzhakkal house. Happy home, chemmannur road. Kottappadi. Thrissur district +919961311529 Content Highlight: Financial Help for Treatment of Kidney Failure


from mathrubhumi.latestnews.rssfeed https://ift.tt/2JfUUQc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages