കൊച്ചി: ബിജെപിയെ വെട്ടിലാക്കി ശശിതരൂരിന്റെബന്ധുക്കൾ. ശശിതരൂരിന്റെ മാതൃ സഹോദരിയും ബന്ധുക്കളും ബിജെപിയിൽ ചേർന്നു എന്ന പേരിൽ ബിജെപി കൊച്ചിയിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. എന്നാൽ നേരത്തെ തന്നെ തങ്ങൾബിജെപിയിലാണെന്നും എന്തിനാണ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് അറിയില്ലെന്നും തരൂരിന്റെ ചെറിയമ്മ ശോഭന ശശികുമാർ പറഞ്ഞു. ടോം വടക്കൻ ബിജെപിയിലെത്തിയതിനു പിന്നാലെയാണ് കൊച്ചിയിൽ നടന്ന ചങ്ങിൽ ശശി തരൂരിന്റെ ബന്ധുക്കളായ പത്ത് പേർക്ക് അംഗത്വം നൽകുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. ശശിതരൂരിന്റെ ചെറിയമ്മ ശോഭന ശശികുമാർ, ഭർത്താവ് ശശികുമാർ എന്നിവരടക്കം 14 പേരെയാണ് പിഎസ് ശ്രീധരൻപിള്ള ഷാളണിയിച്ച് ബിജെപിയിൽ ചേർത്തത്. കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങൾ കൂടി ബിജെപിയിൽ ചേരാൻ സമീപിച്ചിട്ടുണ്ടെന്നും ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് ബിജെപിയിൽ ചേരാനുള്ള കാരണം മാധ്യമപ്രവർത്തകർ ശശി തരൂരിന്റെ കുടുംബാംഗങ്ങളോട് ചോദിച്ചത്. "ഞങ്ങൾ പണ്ടേ ബിജെപി അനുഭാവികളാണ്, ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ല. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണ്.അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കാം", ശോഭന ശശികുമാർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. കൊച്ചിയിൽ സ്വകാര്യ ഹോട്ടലിലാണ് ചടങ്ങ് നടന്നത്. അംഗത്വം വാങ്ങിയ കുടുംബാംഗങ്ങൾ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ എളുപ്പം വേദി വിടുകയായിരുന്നു. പിന്നീട് മാധ്യമപ്രവർത്തകർ സമീപിച്ചപ്പോഴാണ് ബിജെപിക്കാർ തന്നെയായിരുന്നു തങ്ങളെന്നും എന്തിനാണ് അംഗത്വ വിതരണ ചടങ്ങ് ഇപ്പോൾ നടത്തിയത് എന്ന് അറിയില്ലെന്നും ബന്ധുക്കൾ പ്രതികരിച്ചത്. content highlights:SashiTharoors relatives entry to BJP and controversy
from mathrubhumi.latestnews.rssfeed https://ift.tt/2UB48ri
via
IFTTT
No comments:
Post a Comment