ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിനെ നടുക്കിയ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രണ്ട് മുസ്ലീം മോസ്‌കുകളിലായുണ്ടായ വെടിവെയ്പ്പില്‍ 49 പേരാണ് മരണമടഞ്ഞത്. നിരവധി പേര്‍ക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശ് ടീമിലെ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫായ ഇന്ത്യക്കാരന്‍ ശ്രീനിവാസ് ചന്ദ്രശേഖരന്‍ തീവ്രവാനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.
മോസ്‌ക്കിന്റെ അടുക്കലെത്തിയപ്പോഴാണ് വെടിയൊച്ചകള്‍ ഉയര്‍ന്നു കേട്ടത്. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഇതിനിടെ ഒരു യുവതി റോഡിലേക്ക് കമിഴ്ന്ന് വീഴുന്നത് കണ്ടു. ടീം അംഗങ്ങള്‍ ഉള്‍പ്പെടെ ആദ്യം ചിന്തിച്ചത്. അതൊരു മെഡിക്കല്‍ എമര്‍ജന്‍സി ആണെന്നായിരുന്നു. അതുകൊണ്ട് തന്നെ ബസില്‍ നിന്ന് ചാടിയിറങ്ങി അവരെ രക്ഷിക്കാന്‍ താരങ്ങള്‍ ഒരുങ്ങുകയും ചെയ്തു. എന്നാല്‍ പിന്നാലെ മനസിലായി നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമുള്ള ഭീകരതയാണിതെന്ന്. ജനങ്ങള്‍ ജീവനുവേണ്ടി ചിതറിയോടുന്നതും രക്തം തെറിക്കുന്നതും കണ്ടതോടെ എല്ലാവരോടും ബസില്‍ നിലത്ത് കമിഴ്ന്ന് കിടക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച്, മിനിറ്റുകളോളം ടീം ബസിന്റെ നിലത്താണ് അഭയം പ്രാപിച്ചത്.
പിന്നാലെ പോലീസെത്തി ടീമിനെ മൈതനാത്തേക്ക് സുരക്ഷിതരായി മാറ്റുകയായിരുന്നു. ശനിയാഴ്ചയാണ് ന്യൂസിലന്‍ഡിനെതിരായ അവസാനത്തേതും മൂന്നാമത്തേതുമായ ടെസ്റ്റ് മത്സരം നടക്കാനിരുന്നത്. എന്നാല്‍ അക്രമം ഉണ്ടായതിനെ തുടര്‍ന്ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ നടത്താനിരുന്ന മത്സരം റദ്ദാക്കി. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രശേഖരന്‍ 2018 ലാണ് ബംാദേശ് ടീമിനൊപ്പം ചേര്‍ന്നത്. താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും വീട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2Jegqod
via IFTTT
No comments:
Post a Comment