കോഴിക്കോട് : എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരുകില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. കായണ്ണ സ്‌കൂളിലെ പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള ചീഫ് സൂപ്രണ്ട് പുഷ്പലത, ഡെപ്യൂട്ടി സൂപ്രണ്ട് സണ്ണി ജോസഫ് എന്നിവര്‍ക്ക് എതിരെയാണ് നടപടി. നേരത്തെ അന്വേഷണ വിധേയമായി സ്‌കൂള്‍ അറ്റന്‍ഡര്‍ സിബിയെ സസ്പന്‍ഡ് ചെയ്തിരുന്നു.
മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് റോഡരുകില്‍ കണ്ടെത്തിയത്. കായണ്ണ എച്ച്എസ്എസില്‍ നിന്ന് തിരുവനന്തപുരത്തെ മൂല്യനിര്‍ണ്ണയ ക്യാമ്പിലേയ്ക്ക് അയയ്ക്കാന്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ പേപ്പറാണ് വഴിയില്‍ വീണത്.
from mangalam.com https://ift.tt/2Y1K9nG
via IFTTT
No comments:
Post a Comment