മാതൃഭൂമി ഡോട്ട് കോം ആന്റി ഡ്രഗ്ഗ് ക്യാമ്പെയ്ന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

മാതൃഭൂമി ഡോട്ട് കോം ആന്റി ഡ്രഗ്ഗ് ക്യാമ്പെയ്ന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: മാതൃഭൂമി ഡോട്ട് കോം, ഒലീവ് ബിൽഡേഴ്സുമായി ചേർന്ന് സംഘടിപ്പിച്ച ആന്റി ഡ്രഗ്ഗ് ക്യാമ്പെയ്ൻ (ജീവിതമാണ് ലഹരി -സീസൺ 3) മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഷോർട്ട് ഫിലിം മത്സര വിഭാഗത്തിൽ ആലുവ യു.സി കോളേജ് വിദ്യാർത്ഥിയായ പട്ടാമ്പി സ്വദേശി ഫൈസൽ റസാഖ് സംവിധാനം ചെയ്ത തെള ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കോഴിക്കോട് രാമനാട്ടുകര സ്വദേശി ഗോകുൽ പ്രസാദിന്റെ യു ആർ മിറർഎന്ന ഷോർട്ട് ഫിലിമിനാണ്. പോസ്റ്റർ രചനാ മത്സരത്തിൽ ബാലരാമപുരം സ്വദേശി അക്ഷയ് വി.എ. ഒന്നാം സ്ഥാനവും സായ്റാം ബി. രണ്ടാം സ്ഥാനവും നേടി. ലഹരി വിരുദ്ധ പ്രവർത്തനം നടത്തുന്ന മികച്ച സ്കൂളിനുള്ള അവാർഡ് നൻമണ്ട എച്ച്.എസ്.എസ് കോഴിക്കോടും (ഒന്നാം സ്ഥാനം) എ.കെ.എ.എസ് ജി.എച്ച്.എസ്.എസ് പയ്യന്നൂരും (രണ്ടാം സ്ഥാനം) സ്വന്തമാക്കി. ഷോർട്ട് ഫിലിം ഒന്നാം സമ്മാനം 20000 രൂപയും പ്രശസ്തി പത്രവുമാണ്. രണ്ടാം സമ്മാനം 10000 രൂപയും പ്രശസ്തി പത്രവും. പോസ്റ്റർ രചനാ മത്സരങ്ങൾക്കുള്ള സമ്മാന തുക യഥാക്രമം 10000,5000 രൂപ വീതമാണ്. മാർച്ച് 20ാം തിയ്യതി ബുധനാഴ്ച്ച കൊച്ചി മാതൃഭൂമി ചാനൽ സ്റ്റുഡിയോയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. Content Highlight: Anti drug campaign jeevithamanu Lahari season 3 winners


from mathrubhumi.latestnews.rssfeed https://ift.tt/2TD5aGR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages