തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഘടനയുടെ അക്കൗണ്ടിൽ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ അറിവോടെ തിരിമറി നടത്തിയതായാണ് പരാതി. പരാതിയിൽക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടു. നഴസുമാരുടെ ലെവി പിരിച്ചതടക്കമുള്ള തുകയിൽ നിന്നാണ് തിരിമറി. സംഘടനയുടെ ദേശീയ പ്രസിഡനന്റായ ജാസ്മിൻ ഷാ യുടെ ഡ്രൈവറാണ് അക്കൗണ്ടിൽ നിന്ന് വലിയ തുക പിൻവലിച്ചിരിക്കുന്നത്. പല സമയങ്ങളിലായി വലിയ തുകകൾ പിൻവലിച്ചതായാണ് ആരോപണം. മറ്റ് പല കമ്പനികളുടെ പേരിൽ സംഘടനയുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചിട്ടുണ്ട്. കൂടാതെ സംഘടനയുടെ മറ്റ് രണ്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും അതിൽ നിന്നും വലിയ തുകകൾ പിൻവലിക്കുകയും ചെയ്തു. സംഘത്തിലെ ഒരു വിഭാഗമാണ് മറ്റ് അംഗങ്ങളോട് സംസാരിക്കാതെ പലതവണയായി അക്കൗണ്ടിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിൻവലിച്ചതെന്ന് പരാതിയിൽ പറയുന്നു. യു എൻ എ സംസ്ഥാന പ്രസിഡന്റ് സി.വി മുകേഷാണ് ഡി ജി പിക്ക് പരാതി നൽകിയത്.സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. Content Highlights:Huge Money Fraud On United Nurses Association
from mathrubhumi.latestnews.rssfeed https://ift.tt/2TIztfh
via
IFTTT
No comments:
Post a Comment