ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തി പാര്‍ട്ടിയിലെ വനിതാ എം.എല്‍.എ അല്‍ക ലാംബ. എഎപിയില്‍ മതിയായ പരിഗണന കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാനും മടിക്കില്ലെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് തന്നെ വീണ്ടും അംഗീകരിക്കുകയാണെങ്കില്‍ താന്‍ തിരിച്ചുപോകും... സഖ്യത്തിനു വേണ്ടി കോണ്‍ഗ്രസിനു മുന്നില്‍ യാചിക്കുന്ന എഎപി അതിന്റെ എല്ലാ ബലഹീനതയും തുറന്നുകാട്ടുകയാണ്. ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബിലും ഹരിയാനയിലും ഇതാണ് സ്ഥിതി-ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ക ലാംബ പ്രതികരിച്ചു.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി എഎപി സഖ്യമുണ്ടാക്കണമെന്നത് വ്യക്തമാണ്. ബി.ജെ.പിയുടെ ആശയത്തെ എന്നും എതിര്‍ക്കുന്നയാളാണ് താന്‍. ബി.ജെ.പിയെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ കഴിവുള്ള പാര്‍ട്ടി എന്ന നിലയിലാണ് എഎപിയില്‍ ചേര്‍ന്നത്. ഇന്നത്തെ രാഷ്ട്രീയ സ്ഥിതി വ്യക്തമാണ്. ചാന്ദിനി ചൗകിലും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി പാര്‍ലമെന്റ് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ഉണര്‍വ്വുണ്ടായിട്ടുണ്ട്. എഎപി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് പോകുന്നതെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള തന്റെ തീരുമാനവും തെറ്റല്ല- അല്‍ക ലാംബ പറയുന്നു.
1990കളില്‍ എന്‍.എസ്.യു അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അല്‍ക, 1995ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. 2002ല്‍ അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിതയായി. പിന്നീട് വന്ന ആം ആദ്മി പാര്‍ട്ടി തരംഗത്തില്‍ ആകൃഷ്ടയായി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച അല്‍ക, 2013ല്‍ എഎപിയില്‍ ചേരുകയും 2015ലെ തെരഞ്ഞെടുപ്പില്‍ ചാന്ദിനി ചൗകില്‍ നിന്ന് വിജയിക്കുകയും ചെയ്തു.
from mangalam.com https://ift.tt/2UCiLur
via IFTTT
No comments:
Post a Comment