കടപ്പ: വൈ.എസ്.ആര്‍ റെഡ്ഡിയുടെ സഹോദരനും മുന്‍മന്ത്രിയുമായ വൈ.എസ് വിവേകാനന്ദ റെഡ്ഡി (68)യെ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ആന്ധ്രാപ്രദേശിലെ കടപ്പയിലുള്ള വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു.
ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ തലയിലും നെറ്റിയിലുമുള്ള മുറിവുകളില്‍ നിന്നും രക്തമൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ കുടുംബം ദുരൂഹ ആരോപിച്ചതോടെ വിവേകാനന്ദ റെഡ്ഡിയുടെ പി.എ കൃഷ്ണ റെഡ്ഡി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ശേഷം ഇന്നലെ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു വിവേകാനന്ദ റെഡ്ഡി. പുലിവെന്ദുലയിലെ വീട്ടിലെ കുളിമുറിയില്‍ രാവിലെ മരിച്ചുകിടക്കുന്ന നിലയില്‍ ജോലിക്കാരനാണ് കണ്ടെത്തിയത്. ഭാര്യ വൈ.എസ് സൗഭാഗ്യ ഡോക്ടറായ മകള്‍ സുനിതയ്ക്കും മരുമകനുമൊപ്പം യു.എസിലാണ്.
വൈ.എസ്.ആറിന്റെ മകന്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് വിട്ടപ്പോള്‍ കോണ്‍ഗ്രസ് ആയുധമാക്കിയത് വിവേകാനന്ദ റെഡ്ഡിയെ ആയിരുന്നു. എം.എല്‍.സി പദവിയും കിരണ്‍ കുമാര്‍ റെഡ്ഡി സര്‍ക്കാരില്‍ കൃഷിമന്ത്രി സ്ഥാനവും നല്‍കിയാണ് വിവേകാനന്ദ റെഡ്ഡിയെ കോണ്‍ഗ്രസ് ഒപ്പം നിര്‍ത്തിയത്. റെഡ്ഡി കുടുംബത്തില്‍ പിളര്‍പ്പ് ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് വൈ.എസ്.ആര്‍ റെഡ്ഡിയുടെ ഭാര്യ വിജയമ്മയ്‌ക്കെതിരെ 2011ലെ ഉപതെരഞ്ഞെടുപ്പില്‍ പുലിവെന്ദുലയില്‍ മത്സരിപ്പിച്ചു. എന്നാല്‍ ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്. വിവേകാനന്ദ പിന്നീട് ജഗന്‍മോഹന്റെ പാര്‍ട്ടിയിലേക്ക് തിരിച്ചുപോയി.
മുന്‍പ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളുമാണ് വിവേകാനന്ദ റെഡ്ഡി. ഭാര്യയും മകളും യു.എസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്‌കാരം നടത്തുമെന്ന് കുടുംബം അറിയിച്ചു.
from mangalam.com https://ift.tt/2HyAsHO
via IFTTT
No comments:
Post a Comment