തിരുവനന്തപുരം: രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് എത്തിപ്പെട്ട ഗതികേടിന്റെ തെളിവാണെന്ന് ബിജെപി. കോൺഗ്രസ് അധ്യക്ഷന് ജയിക്കാൻ മുസ്ലീം ലീഗിന്റെ കാലുപിടിക്കണ്ടിവന്നുവെന്ന് ബിജെപി ആരോപിച്ചു. വയനാട്ടിൽ എൻഡിഎ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള വ്യക്തമാക്കി. മുസ്ലീം ലീഗിനെ ആശ്രയിച്ച് കോൺഗ്രസ് അധ്യക്ഷന് മത്സരിക്കേണ്ടിവരുന്ന സാഹചര്യം വരുന്നുവെങ്കിൽ എഐസിസി നേതൃത്വം ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വയനാട്ടിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻഡിഎയിലെ എല്ലാ കക്ഷികകൾക്കും ഒരേ അഭിപ്രായമാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താൻ ശക്തമായ മത്സരം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ പോലും കോൺഗ്രസിന് പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വയനാട്ടിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു. മുസ്ലീം ലീഗിനെ ആശ്രയിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കേണ്ടി വരുന്നത് കോൺഗ്രസിന്റെ അപചയമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപിക്ക് സംഘടനാപരമായി ശക്തമായ അടിത്തറയുള്ള സ്ഥലമാണ് വയനാടെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അവിടെ രാഹുൽ ഗാന്ധിയെ എൻഡിഎ ശക്തമായി നേരിടും. മുസ്ലീം ലീഗിന്റെ സ്വാധീനത്തിൽ മത്സരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം ഉയർത്തിക്കാണിച്ച് ശക്തമായ മത്സരം കാഴ്ചവയ്ക്കും. വയനാട്ടിലെ സ്ഥാനാർഥിത്വത്തിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Rahul Gandhi, Wayanad, BJP State Chief critics
from mathrubhumi.latestnews.rssfeed https://ift.tt/2CLMP01
via
IFTTT
No comments:
Post a Comment