കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്ന് മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീർ. വയനാട്ടിൽ മത്സരിക്കുന്നതിലൂടെ ജനാധിപത്യ, മതേതര ശക്തികളെ നിരാശപ്പെടുത്തുകയാണ് രാഹുൽ ചെയ്യുന്നതെന്നും സുനീർ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു. വയനാട് രാഹുൽ ഗാന്ധിയുടെ വാട്ടർലൂ ആണെന്നും ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും സുനീർ പറഞ്ഞു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണ പരിപാടികൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം നേരത്തെ പ്രതീക്ഷിച്ചതാണെന്ന് എൻഡിഎ സ്ഥാനാർഥി പൈലി വാത്യാട്ട് പ്രതികരിച്ചു. സ്ഥാനാർഥി മാറണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തൃശ്ശൂരിൽ ചേരുന്ന ബിജെഡിഎസ് നേതൃയോഗത്തിൽ തീരുമാനിക്കുമെന്നും പൈലി വാത്യാട്ട് വ്യക്തമാക്കി. നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. സംസ്ഥാന ഘടകം ഐക്യകണ്ഠേനെ ആവശ്യപ്പെട്ടതിനെ തുടർന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാർഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞു. ഉത്തർപ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്. Content Highlights:Wayanad is Waterloo for Rahul Gandhi, says LDF candidate PP Suneer, Lok Sabha Elections 2019, The Great Indian War 2019
from mathrubhumi.latestnews.rssfeed https://ift.tt/2VeWyCU
via
IFTTT
No comments:
Post a Comment