ന്യൂഡൽഹി: സ്വകാര്യ സ്ഥാപനങ്ങൾ വ്യക്തികളുടെ ആധാർ ഉപയോഗിക്കുമ്പോൾ ഇനിമുതൽ പണം നൽകണം. തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുമ്പോഴാണ് ഒരാൾക്ക് 20 രൂപവീതം നൽകേണ്ടത്. ആധാർ ഉപയോഗിച്ചുള്ള ഓരോ വെരിഫിക്കേഷനും 50 പൈസവീതം വേറെയും നൽകണം. സർക്കാരിന്റെ ആവശ്യങ്ങൾക്ക് ഇത് ബാധകമല്ലെന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി വ്യക്തമാക്കി. ഉപയോഗിച്ചശേഷം 15 ദിവസത്തിനികം പണം നൽകണം. വൈകിയാൽ 1.5ശതമാനം നിരക്കിൽ പലിശ ഈടാക്കും. Businesses need to pay up to Rs 20 for using Aadhaar services
from mathrubhumi.latestnews.rssfeed https://ift.tt/2NNBzo6
via
IFTTT
No comments:
Post a Comment