നേതാവ് മരിച്ചതിന് പിറ്റേന്ന് വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

നേതാവ് മരിച്ചതിന് പിറ്റേന്ന് വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍

പാലക്കാട്: പോലീസ് ഏറ്റുമുട്ടലില്‍ മവോയിസ്റ്റ് നേതാവ് മരിച്ചതിന് പിറ്റേന്ന് തന്നെ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍. പാലക്കാട് മണ്ണാര്‍കാട് ആനമൂളിയിലാണ് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സി.പി. ജലീലിനെ കൊന്നതിനെക്കുറിച്ച് പോസ്റ്ററില്‍ സൂചിപ്പിക്കുന്നില്ലെന്നത് ശ്രദ്ധയമായ കാര്യമാണ്.

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് സ്ത്രീ പുരുഷ സമത്വത്തെ എടുത്തുവയക്കുന്നതാണ് പോസ്റ്റര്‍. സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമെ സാമൂഹിക വിമോചനം സാധ്യമാകു എന്നാണ് പോസ്റ്ററില്‍ സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ പേരില്‍ സ്ത്രീകളെ അടച്ചമര്‍ത്താന്‍ നടത്തുന്ന പുരുഷാധിപത്യം എതിര്‍ക്കണമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. സിപിഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്.



from mangalam.com https://ift.tt/2TCvYpU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages