അമേരിക്കയുടെ പുതിയ ബഹിരാകാശ പേടകം ഡ്രാഗൺ ക്ര്യൂ കാപ്സ്യൂൾ ബഹിരാകാശ നിലയത്തിൽ നിന്നും വേർപെട്ടു. വെള്ളിയാഴ്ച ഇന്ത്യൻ സമയം ഒരു മണിയോടെ ഭൂമിയിലേക്ക് തിരിച്ച പേടകം മണിക്കൂറുകൾക്കുള്ളിൽ പേടകം നാല് പാരച്യൂട്ടുകളുടെ സഹായത്തോടെ അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കും. സുരക്ഷിതമായി തിരിച്ചെടുക്കുന്നതോടെ സ്പെയ്സ് എക്സുമായി സഹകരിച്ചുള്ള നാസയുടെ ഭാവി ബഹിരാകാശ പദ്ധതികൾക്ക് തുടക്കമാവും. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതികളിൽ സ്പെയ്സ് എക്സിന്റെ സുപ്രധാന ചുവടുവെപ്പാണ് ഡ്രാഗൺ ക്ര്യൂ കാപ്സ്യൂൾ. ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുന്നത് ഉൾപ്പടെയുള്ള പദ്ധതികളാണ് സ്പെയ്സ് എക്സിനുള്ളത്. മനുഷ്യനെ ഉൾപ്പെടുത്തിയുള്ള യാത്രയ്ക്ക് മുമ്പായി പേടകത്തിന്റെ കാര്യക്ഷമത പരീക്ഷിക്കുന്നതിനായാണ് മാർച്ച് രണ്ടിന് ശനിയാഴ്ച ഡ്രാഗൺ ക്ര്യൂ കാപ്സ്യൂൾ വിക്ഷേപിച്ചത്. സെൻസറുകൾ ഘടിപ്പിച്ച ഒരു ഡമ്മി മാത്രമാണ് പേടകത്തിനടുത്തുണ്ടായിരുന്നത്. പേടകത്തിന്റെ വിക്ഷേപണവും, ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയും വിജയകരമായിരുന്നു. മാർച്ച് മൂന്ന് ഞായറാഴ്ചയാണ് പേടകം ബഹിരാകാശനിലയത്തിലെത്തിയത്. അഞ്ച് ദിവസത്തോളം ബഹിരാകാശ നിലയത്തിൽ നിന്ന ശേഷമാണ് പേടകം തിരികെ എത്തുന്നത്. Content Highlights:dragon crew capsule landing in atlantic ocean undocking iss
from mathrubhumi.latestnews.rssfeed https://ift.tt/2IZjtke
via
IFTTT
No comments:
Post a Comment