പബ്ജി മൊബൈല്‍ ഇന്ത്യ ഫൈനല്‍ മാര്‍ച്ച് പത്തിന്; വിജയിക്ക് മൂന്ന് കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

പബ്ജി മൊബൈല്‍ ഇന്ത്യ ഫൈനല്‍ മാര്‍ച്ച് പത്തിന്; വിജയിക്ക് മൂന്ന് കോടി

ഹൈദരാബാദ്: ഓപ്പോയുമായി സഹകരിച്ച് പബ്ജി മൊബൈൽ ഇന്ത്യയിൽ സംഘടിപ്പിക്കുന്ന പബ്ജി മൊബൈൽ ഇന്ത്യ സീരീസ് മത്സരം അവസാന ഘട്ടത്തിൽ. മാർച്ച് പത്തിന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്. പബ്ജി മൊബൈൽ ഇന്ത്യ സീരീസ്-2019 ന് വേണ്ടി നാല് ലക്ഷത്തിലധികം മത്സരങ്ങൾ സംഘടിപ്പിച്ചുവെന്ന് ടെൻസന്റ് ഗെയിംസ് ഇന്ത്യ പറഞ്ഞു. 5.75 ലക്ഷം പേരാണ് മത്സരത്തിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 80 പേർ മാത്രമാണ് ഫൈനലിൽ എത്തിയത്. ഇരുപത് ടീമുകളാണ് ഫൈനലിൽ ഉണ്ടാവുക. മൂന്ന് കോടി രൂപയാണ് പബ്ജി ഗെയിം മത്സരത്തിലെ വിജയിക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് ഒരു കോടി രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 50 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. മികച്ച കളിക്കാർക്ക് എംവിപി അവാർഡ്, എക്സ് ടെർമിനേറ്റേഴ്സ്, ഹീലേഴ്സ്, റിഡീമർ, ലോൺ റേഞ്ചർ, റാംപേജ് ഫ്രീക്ക് തുടങ്ങിയ വ്യക്തിഗത പാരിതോഷികങ്ങളും ഉണ്ട്. ഇവർക്ക് 50000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. ഹൈദരാബാദിൽ നിന്ന് കളി നേരിട്ട് കാണാനുള്ള അവസരമുണ്ട്. ഒപ്പം പബ്ജിയുടെ ഔദ്യോഗിക യൂട്യൂബ്, ഫെയ്സ്ബുക്ക് പേജുകളിൽ മത്സരം ലൈവ് ആയി കാണാം. മാർച്ച് പത്തിന് ഉച്ചയ്ക്ക് ഒരുമണിക്കാണ് ലൈവ് സ്ട്രീമിങ് ആരംഭിക്കുക. Content Highlights:pubg mobile india Series 2019 final at hyderabad


from mathrubhumi.latestnews.rssfeed https://ift.tt/2H3NhKA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages