ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനാ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അമേരിക്ക തുടങ്ങിയതോടെ പ്രതിരോധ നടപടിയുമായി പാകിസ്താന്‍. കശ്മീര്‍ വിഷയം എടുത്തിട്ടാണ് അസറിനെതിരായ നടപടി തടയാന്‍ പാകിസ്താന്‍ ചൈനയുടെ സഹായം തേടിയിരിക്കുന്നത്. അസറിനെതിരായ നടപടിക്കു മുന്‍പ് കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച പുനരാരംഭിക്കാനും അതിര്‍ത്തിയിലെ സംഘര്‍ഷം ഇല്ലാതാക്കാനും ഉറപ്പു ലഭ്യമാക്കണമെന്നും അങ്ങനെ വന്നാല്‍ മാത്രമേ അസറിനെതിരായ നടപടിക്ക് ഐക്യരാഷ്ട്രസഭയെ അനുവദിക്കാവൂവെന്നുമാണ് പാകിസ്താന്റെ നിലപാട്.
ഈ ആഴ്ച യു.എന്‍ പൊതുസഭയില്‍ അമേരിക്ക അസറിനെതിരായ പ്രമേയം കൊണ്ടുവരാനിരിക്കേയാണ് പാകിസ്താന്റെ നീക്കം. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് തടസ്സപ്പെടുത്തണമെന്നാണ് ചൈനയോട് പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചിക്കുന്നത്. മുന്‍പ് യു.എന്‍ രക്ഷാസമിതിയില്‍ ഫ്രാന്‍സ് ഇതുസംബന്ധിച്ച പ്രമേയം കൊണ്ടുവന്നപ്പോള്‍ ചൈന സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് വീറ്റോ ചെയ്തിരുന്നു. നാലാം തവണയാണ് ചൈന വീറ്റോ പ്രയോഗിക്കുന്നത്.
എന്നാല്‍ അസറിനെതിരായ നടപടിയും ഇന്ത്യ-പാകിസ്താന്‍ തര്‍ക്കങ്ങളും തമ്മില്‍ കൂട്ടിയോജിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് വാഷിംഗ്ടണ്‍ ബീജിംഗിനെ അറിയിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. ഫ്രാന്‍സിന്റെ പിന്തുണയോടെയാണ് അമേരിക്കയുടെ പുതിയ നീക്കം.
ഫെബ്രുവരി 4നാണ് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കു നേരെയുണ്ടായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരാക്രമണത്തിനു പിന്നില്‍ മസൂദ് അസര്‍ ആണെന്ന വിവരം ഇന്ത്യ പുറത്തുവിട്ടിരുന്നു.
അതേസമയം, അസര്‍ കിടപ്പ്‌രോഗിയാണെന്നും നട്ടെല്ലിനെ ബാധിച്ച അസുഖത്തെ തുടര്‍ന്ന് പഞ്ചാബ് ഭവല്‍പുരിലെ മര്‍ക്കസ് ഉസ്മാന്‍ ഒ അലി മദ്രസ്സയില്‍ വിശ്രമിക്കുകയാണെന്നും ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ പ്രവര്‍ത്തനം അവിടെ മാത്രമാണെന്നുമാണ് പാകിസ്താന്‍ പറയുന്നത്.
from mangalam.com https://ift.tt/2FGVMcN
via IFTTT
No comments:
Post a Comment