മീററ്റ്:കോൺഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലികൾക്ക് തുടക്കമായി. യുപിയിലെ മീററ്റിലാണ് മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി. തന്റെ സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അവ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുമെന്നും മോദി വിശദീകരിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞ സർക്കാരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താനുള്ള നെഞ്ചുറപ്പ് കാണിക്കാൻ കാവൽക്കാരന് മാത്രമേ സാധിച്ചുള്ളുവെന്ന് മോദി പറഞ്ഞു. മുദ്രാവാക്യങ്ങൾ ഉയർത്തി നിരവധി സർക്കാരുകൾ കഴിഞ്ഞ കാലങ്ങളിൽ ഈ രാജ്യത്ത് അധികാരത്തിൽ വന്നു. എന്നാൽ ഇതാദ്യമായാണ് പ്രഖ്യാപിച്ച കാര്യങ്ങൾ വളരെവേഗം നടപ്പിലാക്കിയ ഒരു സർക്കാരിനെ രാജ്യം കാണുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ജനങ്ങളുടെ അഭിലാഷങ്ങളുമായും സ്വപ്നങ്ങളുമായും ബന്ധപ്പെട്ടുള്ളതാണ്. എൻഡിഎ സർക്കാർ ഈ രാജ്യത്തിനായി എന്തൊക്കെ ചെയ്തു എന്നതിന്റെ കണക്കുകൾ വരുന്ന ദിവസങ്ങൾക്കുള്ളിൽ എല്ലാവർക്കും ലഭ്യമാകും. ഞാൻ എന്താണ് ചെയ്തത്, മറ്റുള്ളവർ ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങൾ നിങ്ങളുടെ മുന്നിലെത്തും. വികസനത്തിന്റെ വഴിയിലൂടെയാണ് ഈ പാർട്ടി മുന്നോട്ടുപോകുന്നത്. എന്നാൽ മറ്റുള്ളവർക്ക് നയമോ, മാർഗരേഖയോ ഒന്നുമില്ലെന്നും പ്രതിപക്ഷ സഖ്യത്തെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. അധികകാലം ഭരിച്ചിട്ടും ജനങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ടുപോലും തുറക്കാൻ കഴിയാത്തവർ ഇപ്പോൾ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുമെന്ന് പറയുന്നു. അവർ എന്താണ് ചെയ്യുകയെന്നും മോദി ചോദിച്ചു. ബഹിരാകാശ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തെ പ്രതിപക്ഷം അവഗണിച്ചത് എങ്ങനെയെന്ന് നിങ്ങളെല്ലാവരും കണ്ടതാണ്. ഉപഗ്രഹവേധ മിസൈൽ വിജയത്തെ നാടകമെന്ന് വിശേഷിപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചുവെന്നും മോദി കുറ്റപ്പെടുത്തി. വ്യോമസേന കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ടപ്പോൾ അവർ അത് അവഗണിച്ചു, സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകാനോ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം നടത്താനുള്ള അനുമതി ശാസ്ത്രജ്ഞർക്ക് നൽകുകയോ ചെയ്തിട്ടില്ല. രാജ്യം ദുർബലമായിരിക്കണമെന്നാണ് അവർ ആഗ്രഹിച്ചതെന്നും മോദി കുറ്റപ്പെടുത്തി. Content Highlights:This chowkidar has shown the courage to carry out surgical strike, be it on land, in the sky or space
from mathrubhumi.latestnews.rssfeed https://ift.tt/2Yvk0hv
via
IFTTT
No comments:
Post a Comment