കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീപിടിത്തം. വലിയങ്ങാടിക്ക് സമീപമുള്ള മേൽപാലത്തിന്റെ താഴെയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടുത്തമുണ്ടായത്. കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എൻജിനുകൾ എത്തി തീകെടുത്തിയത് വലിയ ദുരന്തം ഒഴിവാക്കി. മേൽപാലത്തിന് താഴെയുള്ള റെയിൽവേയുടെ ഒഴിഞ്ഞ ഭാഗത്ത് വേസ്റ്റുകൾ കൂട്ടിയിട്ട സ്ഥലത്താണ് തീപിടിച്ചത്. തുടർന്ന് തീ മുകളിലേക്ക് ആളിക്കത്തുകായായിരുന്നു. സിഗ്നൽ വയറുകൾ അടക്കം കടന്ന് പോകുന്ന ഭാഗത്ത് തീപിടിച്ചതിനാൽ അൽപ നേരം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2CKVfVf
via
IFTTT
No comments:
Post a Comment