തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധിയുടെ സംവാദം തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമല്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധിയുടെ സംവാദം തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമല്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കോളജില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദം തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നിരുന്നാലും രാഹുലിന്റെ പ്രസംഗത്തില്‍ നിരീക്ഷണ സമിതിയോട് വിശദീകരണവും തേടിയിട്ടുണ്ട്. ഈ മാസം 13നാണ് രാഹുല്‍ ഗാന്ധി ചെന്നൈ സ്‌റ്റെല്ലാ മേരീസ് വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികളുമായി സംവാദം നടത്തിയത്.

പെരുമാറ്റച്ചട്ടം വിലവില്‍ വന്നശേഷം കോളജില്‍ സംവാദം നടത്താന്‍ രാഹുലിന് എങ്ങനെ അനുമതി ലഭിച്ചുവെന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതില്‍ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടില്ലെന്നാണ് പ്രദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്ന് തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രത സാഹൂ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ജില്ലാ വരണാധികാരിയെ ചുമതലപ്പെടുത്തിയതായും തെരഞ്ഞെുടപ്പ് ഓഫീസര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 33% ജോലി സംവരണം കൊണ്ടുവരുമെന്ന് രാഹുല്‍ സംവാദത്തിനിടെ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങളുടെ മറുപടിയായി രാഷ്ട്രീയവും വിവാദങ്ങളും അദ്ദേഹം എടുത്തിട്ടിരുന്നു.



from mangalam.com https://ift.tt/2HPrhD3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages