ന്യൂഡല്‍ഹി: 68 പേര്‍ കൊല്ലപ്പെട്ട സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ നാല് പ്രതികളെയും വിട്ടയച്ചതിനെതിരെ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടര്‍. മുഴുവന്‍ പ്രതികളെയും വിട്ടയച്ച കോടതി വിധി വന്‍ തിരിച്ചടിയാണെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ ദ ടെലഗ്രാഫ് പത്രത്തോട് പറഞ്ഞു.
അപ്പോള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 68 പേരും സ്വയം മരിച്ചതാണോയെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് തെളിവുകള്‍ മാറുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഇത് ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെന്നും നാം ആരില്‍ വിശ്വസിക്കണമെന്നും ഉദ്യോഗസ്ഥന്‍ ചോദിച്ചു.
സ്വാമി അസീമാനന്ദ അടക്കം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അമരക്കാര്‍ പ്രതികളായ കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് എല്ലാവരെയും വിട്ടയച്ചത്. ലോകേഷ് ശര്‍മ്മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പാക്കിസ്ഥാന്‍ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ എന്‍.ഐ.എ ബോധപൂര്‍വം അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ബി ഡയറക്ടര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യയിലെ അട്ടാരിക്കും പാക്കിസ്ഥാനിലെ ലാഹോറിനുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസില്‍ 2007 ഫെബ്രുവരി 18നാണ് സ്‌ഫോടനമുണ്ടായത്. 68 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ 42 പേര്‍ പാക്കിസ്ഥാനികളായിരുന്നു. കേസില്‍ മുഖ്യപ്രതിയായിരുന്ന അസീമാനന്ദ് ആര്‍.എസ്.എസ് സംഘടനയായ വനവാസി കല്യാണ്‍ ആശ്രമത്തിന് വേണ്ടി പുരുലിയ, ബാങ്കുറ എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളുടെ പേരിലും ഇയാള്‍ കുപ്രസിദ്ധനാണ്.
from mangalam.com https://ift.tt/2Fqro6a
via IFTTT
No comments:
Post a Comment