മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനക്കമ്പനിയിലെ പൈലറ്റുമാര്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. ഇതോടൊപ്പം ജെറ്റ് എയര്‍വേയ്‌സില്‍ നിന്ന് സ്‌പൈസ് ജെറ്റിലേക്ക് 260 പൈലറ്റുമാര്‍ ജോലിക്കായി അപേക്ഷ നല്‍കി. ബുധനാഴ്ച മുംശെബയില്‍ സ്‌പേസ് ജെറ്റ് സംഘടിപ്പിച്ച ജോബ് ഫെയറിലാണ് ജെറ്റ് പൈലറ്റുമാര്‍ കൂട്ടത്തോടെ സ്‌പൈസ് ജെറ്റിലേക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.
അതേസമയം ഇതുവരെയുള്ള ശമ്പളക്കുടിശ്ശിക തീര്‍പ്പാക്കണമെന്നും പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്കും വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനും ജെറ്റ് പൈലറ്റുമാര്‍ കത്തയച്ചിരിക്കുന്നത്. കുടിശ്ശിക വീട്ടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജെറ്റിന്റെ നാല്‍പതോളം വിമാനങ്ങള്‍ ഇപ്പോള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ജെറ്റിനുവേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരേല എന്നിവര്‍ കേന്ദ്ര വ്യോമമന്ത്രി അരുണ്‍ ജെയ്റ്റലിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/2YacDvG
via IFTTT
No comments:
Post a Comment