കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്ന് കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി. അതേസമയം കേസില്‍ പെണ്‍കുട്ടികളെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പോലീസ് ബാംഗ്ലൂര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബാംഗ്ലൂരുവിലേക്ക് കടന്നുവെന്നാണ് വിവരം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് 13 കാരിയെ തട്ടിക്കൊണ്ടു പോയത്. തടയാന്‍ മാതാപിതാക്കള്‍ ശ്രമം നടത്തിയെങ്കിലും ഇവരെ മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
from mangalam.com https://ift.tt/2Tm7soT
via IFTTT
No comments:
Post a Comment