കുഞ്ഞുണ്ടാകുന്നത് വരെ നേരിടേണ്ടി വരിക ക്രൂര പീഡനം, ബലാത്സംഗം; ചൈനയിലെ ലൈംഗിക അടിമ വ്യാപാരത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

കുഞ്ഞുണ്ടാകുന്നത് വരെ നേരിടേണ്ടി വരിക ക്രൂര പീഡനം, ബലാത്സംഗം; ചൈനയിലെ ലൈംഗിക അടിമ വ്യാപാരത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ചൈനയിലെ ജനസംഖ്യാനുപാതം അനുസരിച്ച് സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന പെണ്‍ഭ്രൂണഹത്യ പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് ചൈനയില്‍ പുരുഷന്മാരുടെ എണ്ണത്തെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ഈ കുറവ് പരിഹരിക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ ലോകമാകമാനം ഞെട്ടലുണ്ടാക്കിയിരിക്കുന്നത്.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കാലങ്ങളായി നടത്തി വന്ന 'ഗിവ് അസ് എ ബേബി ആന്‍ഡ് ഐ വില്‍ ലെറ്റ് യൂ ഗോ' എന്ന പഠന റിപ്പോര്‍ട്ടിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോകം അറിഞ്ഞത്. മ്യാന്‍മറിലെ കച്ചിന്‍ എന്ന ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ അടിമകളെ പോലെ വിലയ്ക്ക് വാങ്ങി ചില ചൈനീസ് പുരുഷന്മാര്‍ വിവാഹം കഴിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവാഹം കഴിക്കാനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും വേണ്ടിയാണ് ഇവര്‍ മ്യാന്മറില്‍ നിന്നും യുവതികളെ വില കൊടുത്ത് വാങ്ങുന്നത്.

ചെറുപ്പത്തിലേ തന്നെ പെണ്‍കുട്ടികളെ ദല്ലാള്‍മാര്‍ വഴി വില പറഞ്ഞുറപ്പിച്ച് അതിര്‍ത്തി ഗ്രാമങ്ങള്‍ വഴി ചൈനയിലെത്തിക്കും. ഒരു കുഞ്ഞുണ്ടാകുന്നത് വരെ ഈ പെണ്‍കുട്ടി ചൈനീസ് ഭര്‍ത്താവിന്റെ അടിമയാണ്. അതുവരെ ക്രൂരമായ ബലാത്സംഗങ്ങള്‍ക്കും ഇവര്‍ വിധേയരാകും. പെണ്‍കുട്ടിയുടെ താല്പര്യം പോലും പരിഗണിക്കാറില്ല. കുട്ടിയുണ്ടായ ശേഷം പെണ്‍കുട്ടിയെ വെറുതെ വിടും. എന്നാല്‍ കുഞ്ഞിനെ ചൈനീസ് അച്ഛനെ ഏല്‍പ്പിക്കണം. ഈ മനുഷ്യാവകാശ ലംഘനത്തിനു നേരെ മ്യാന്മാര്‍, ചൈനീസ് സര്‍ക്കാരുകള്‍ പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്.

'ഞാന്‍ പ്രസവിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് മുന്‍പില്‍ അയാള്‍ രണ്ട് ചോയ്‌സുകള്‍ വെച്ചു, കുട്ടിയെ ഉപേക്ഷിച്ച് ഇഷ്ടമുള്ളടുത്തെക്ക് പോകണമെങ്കില്‍ പോകാം, അല്ലെങ്കില്‍ ഇവിടെ തന്നെ തുടരാം.' - നിര്‍ബന്ധിത വിവാഹത്തെയും ബലാത്സംഗത്തെയും അതിജീവിച്ച ഒരു കച്ചിന്‍ യുവതി ദി ഗാര്‍ഡിയനോട് വെളിപ്പെടുത്തുന്നു. 'എന്നെ വിറ്റത് എന്റെ അമ്മായിയാണ്' - ഒരു പെണ്‍കുട്ടി മനുഷ്യാവകാശ സംഘടനകളോട് തുറന്നു പറയുന്നു. ഇതിനെതിരെ ശക്തമായ പോരാട്ടത്തിന് മനുഷ്യാവകാശ സംഘടനകള്‍ തയ്യാറെടുക്കുകയാണ്.



from mangalam.com https://ift.tt/2JCjHOu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages