കോളേജ് അവധിക്ക് കൈയ്യില്‍ കടിച്ച് ആഘോഷം, ഒടുവില്‍ വിദ്യാര്‍ത്ഥിനിയുടെ കൈയ്യില്‍ കടിച്ച വിദ്യാര്‍ത്ഥിക്കെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

കോളേജ് അവധിക്ക് കൈയ്യില്‍ കടിച്ച് ആഘോഷം, ഒടുവില്‍ വിദ്യാര്‍ത്ഥിനിയുടെ കൈയ്യില്‍ കടിച്ച വിദ്യാര്‍ത്ഥിക്കെതിരെ കേസ്

ജൂനിയര്‍ ക്ലാസിലെ പെണ്‍കുട്ടിയുടെ കയ്യില്‍ സീനിയര്‍ വിദ്യാര്‍ഥി കടിച്ചെന്ന് പരാതി. കൊട്ടിയം എസ്എന്‍ പോളിടെക്നിക് കോളജിലാണു സംഭവം. മധ്യവേനലവധിക്ക് കോളജ് അടച്ചപ്പോള്‍ പിരിയുന്നതിന്റെ ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. കോളജ് അടയ്ക്കുന്ന ദിവസം വ്യത്യസ്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പരസ്പരം കടിക്കുകയായിരുന്നു.

കോളജിലെ മൂന്നാം വര്‍ഷ സിവില്‍ വിദ്യാര്‍ഥിയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെ കൈയില്‍ കടിച്ചത്. പിന്നീട് ഇവരില്‍ ചിലര്‍ രണ്ടാം വര്‍ഷ സിവില്‍ വിദ്യാര്‍ഥിനികളെയും തടഞ്ഞു നിര്‍ത്തി കൈയില്‍ കടിച്ചു. ഇതു രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ചോദ്യം ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടി പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കൊട്ടിയം പൊലീസിലും കോളജ് അധികൃതര്‍ക്കും പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ കടിച്ച വിദ്യാര്‍ഥി സംഭവത്തിനു ശേഷം ഒളിവില്‍ പോയി. അതേസമയം, കുറ്റാരോപിതനായ വിദ്യാര്‍ഥിയെ കോളജില്‍ നിന്നു പുറത്താക്കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.



from mangalam.com https://ift.tt/2U74nNP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages