ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സസ്പെന്‍സ് തുടരുന്നു. സംസ്ഥാനാദ്ധ്യക്ഷന്‍ പിഎസ് ശ്രീധരൻ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് ഉറപ്പിച്ചിട്ടുണ്ടെങ്കിലൂം ഇന്നലെ അര്‍ദ്ധരാത്രിയോടെ പുറത്തുവന്ന രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ടയെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായിരുന്നില്ല.
പുലര്‍ച്ചെ ഒരു മണിയോടെ പുറത്തുവന്ന രണ്ടാമത്തെ പട്ടികയില്‍ 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തു വന്നതെങ്കിലും പത്തനംതിട്ട കൂട്ടത്തില്‍ ഇല്ലായിരുന്നു. പത്തനംതിട്ടയെ ചൊല്ലിയുള്ള തലവേദന തുടരുന്നതിനിടയില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ലാത്ത ബിഡിജെഎസിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ബിജെപി പത്തനംതിട്ട പ്രഖ്യാപിക്കൂ എന്ന് വിവരമുണ്ട്.
ബിഡിജെഎസിന് നല്‍കിയ തൃശൂര്‍ സീറ്റിനെ ആശ്രയിച്ചാണ് ഇക്കാര്യം നില്‍ക്കുന്നത്. ബിജെപി വിജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയെയാണ് സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. എന്നാല്‍ തുഷാര്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനം ആയിട്ടില്ല. തുഷാര്‍ മത്സരിക്കാത്ത സാഹചര്യം ഉണ്ടെങ്കില്‍ ഈ സീറ്റ് തിരിച്ചുപിടിച്ച് ഇവിടെ കെ സുരേന്ദ്രന് നല്‍കും.
പത്തനംതിട്ടയ്ക്ക് ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ളയും സുരേന്ദ്രനും തമ്മിലുള്ള പോര് തുടങ്ങിയത് തൃശൂര്‍ ബിഡിജെഎസിന് നല്‍കിയതോടെയാണ്. പത്തനംതിട്ട അല്ലെങ്കില്‍ തൃശൂര്‍ ആണ് കെ സുരേന്ദ്രന് താല്‍പ്പര്യം. തുഷാര്‍ മത്സരിക്കാത്ത സ്ഥിതിയുണ്ടായാല്‍ തൃശൂര്‍ സുരേന്ദ്രന് നല്‍കി ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. വെള്ളാപ്പള്ളി അനുകൂലിച്ചിട്ടും ദില്ലിയിൽ തുടരുന്ന തുഷാർ മത്സരിക്കണമോ വേണ്ടയോ എന്ന അന്തിമതീരുമാനം അറിയിച്ചിട്ടില്ല. ബിജെപി പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസിന്റെനിലപാട്.
എന്നാല്‍ ആദ്യം സ്ഥാനാർത്ഥിത്വം തുഷാര്‍ പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്. പിള്ളയും സുരേന്ദ്രനുമല്ലാതെ മൂന്നാമതൊരാൾ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളെ പരിഗണിക്കുന്നുവെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ബിജെപി അത് നിഷേധിച്ചു. രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഒഡീഷയിലെ പുരിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി വക്താവ് സംപിത് പാത്ര ജനവിധി തേടും.
from mangalam.com https://ift.tt/2Tqm4Ub
via IFTTT
No comments:
Post a Comment