പാട്ന: പുൽവാമ ഭീകരാക്രമണം നടത്തിയ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്നയാളെ പാട്നയിലെ ബാങ്കയിൽനിന്ന് പിടികൂടി. പ്രധാനമന്ത്രിയുടെ സങ്കൽപ് റാലിക്ക് തൊട്ടുമുമ്പാണ് ഇയാൾ പിടിയിലായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പാക് ഭീകര സംഘടനയായ ജെയിഷെ മുഹമ്മദിന്റെ കണ്ണിയാണ് പിടിയിലായ റെഹാൻ എന്ന് ഡി ജി പി ഗുപ്തേശ്വർ പാണ്ഡേ പറഞ്ഞു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെട്ടതായും റെഹാനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ബാങ്ക എസ്.പി. സപ്ന ടി. മിശ്ര പറഞ്ഞു. Content Highlights:Terror suspect held in Bihar ahead of PMs rally
from mathrubhumi.latestnews.rssfeed https://ift.tt/2tMf3CY
via
IFTTT
No comments:
Post a Comment