ന്യൂഡൽഹി: പാക് സൈന്യത്തിന്റെ മാനസിക പീഡനം നേരിട്ടെന്ന് വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്റെ വെളിപ്പെടുത്തൽ. പാക് സൈനിക ഉദ്യോഗസ്ഥരിൽനിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് എ.എൻ.ഐ. പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. മിഗ് വിമാനം തകർന്ന് പാക് സൈന്യത്തിന്റെ പിടിയിലായ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ കഴിഞ്ഞദിവസമാണ് ഇന്ത്യയിൽ തിരികെയെത്തിയത്. അറുപത് മണിക്കൂറോളം പാക് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിച്ചു. പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയനായ അഭിനന്ദനെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥരും സന്ദർശിച്ചിരുന്നു. അതിനിടെ, വ്യോമസേന മേധാവി ബി.എസ്. ധനോവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. വ്യോമസേന മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ പാക് കസ്റ്റഡിയിലുണ്ടായ അനുഭവങ്ങൾ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഡൽഹിയിൽ തുടരുന്ന അഭിനന്ദൻ എയർഫോഴ്സ് ഓഫീസേഴ്സ് മെസ്സിലായിരിക്കും തങ്ങുകയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. Sources: After returning from Pakistan, Wing Commander Abhinandan Varthaman has informed that though he was not physically tortured by the Pakistanis; he went through a lot of mental harassment. pic.twitter.com/x7C3lFsrSR — ANI (@ANI) March 2, 2019 Content Highlights:abhinandan varthaman says he went through lot of mental harassment in pak custody
from mathrubhumi.latestnews.rssfeed https://ift.tt/2Hc7Gwc
via
IFTTT
No comments:
Post a Comment