ന്യൂഡൽഹി: രാജ്യസുരക്ഷയിൽ ആരും രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയനേട്ടത്തിന് വേണ്ടി രാജ്യത്തെ തളർത്തുന്ന പ്രവർത്തികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. നരേന്ദ്രമോദിയെ വിമർശിക്കുകയും എതിർക്കുകയും ചെയ്തോളൂ. ഒരിക്കലും രാജ്യസുരക്ഷയെ എതിർക്കരുത്. റഫാൽ വിഷയത്തിലെ രാഷ്ട്രീയം രാജ്യത്തിന് ദോഷകരമായെന്നും ഇന്ത്യയുടെ കൈവശം റഫാൽ ഉണ്ടായിരുന്നെങ്കിൽ തിരിച്ചടി കൂടുതൽ ശക്തമായേനെയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാടുഡേ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഓരോ പട്ടാളക്കാരന്റെയും രക്തം നമുക്ക് അമൂല്യമാണ്. ഒരു രാജ്യത്തിനും ഇന്ത്യയെ ഭീഷണിപ്പെടുത്താനാകില്ല. ഇന്ത്യയുടെ ശക്തി കണ്ട് ഭീകരവാദികൾ ഭയന്നിരിക്കുകയാണ്-പ്രധാനമന്ത്രി പറഞ്ഞു.കാർഷിക കടങ്ങൾ എഴുതിതള്ളുന്നതിലൂടെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ഒരു സാമ്പികവിദഗ്ധനും അഭിപ്രായപ്പെടില്ലെന്നും എൻ.ഡി.എ. സർക്കാരിന്റെ കാലയളവിൽ രാജ്യത്തിന്റെ ജി.ഡി.പിയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. Content Highlights:pm modi speech in india today conclave and he says dont play politics over national security
from mathrubhumi.latestnews.rssfeed https://ift.tt/2EH9yLQ
via
IFTTT
No comments:
Post a Comment