പത്തനംതിട്ടക്കായി കണ്ണന്താനം, കൊല്ലത്ത് പരിഗണനയില്‍ സുരേഷ് ഗോപിയും, ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

പത്തനംതിട്ടക്കായി കണ്ണന്താനം, കൊല്ലത്ത് പരിഗണനയില്‍ സുരേഷ് ഗോപിയും, ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍

ന്യൂഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി ഘടകം കേന്ദ്രനേതൃത്വത്തിന് നൽകിയ സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ ടോം വടക്കന്റെ പേരില്ല.പട്ടിക തയ്യാറാക്കി കഴിഞ്ഞതിന് ശേഷമാണ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത്. ടോം വടക്കൻ മത്സരിക്കണോ വേണ്ടയോ എന്ന് കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. അതേസമയം പത്തനം തിട്ട സീറ്റിൽ മത്സരിക്കാൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും സന്നദ്ധത അറിയിച്ചു. മത്സരിക്കാനുള്ള ആഗ്രഹം കണ്ണന്താനം നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. കൂടാതെ കൊല്ലം സീറ്റിൽ സുരേഷ് ഗോപി എംപിയേയും പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. നേതൃത്വം നിർബന്ധിച്ചാൽ മത്സരിക്കാമെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, ചാലക്കുടി സീറ്റുകളെ ചൊല്ലിയാണ് ബിജെപിയിൽ ആശയക്കുഴപ്പം രൂക്ഷമായി നിലനിൽക്കുന്നത്. തൃശ്ശൂരോ പത്തനംതിട്ടയോ ലഭിക്കാതെ മത്സരത്തിനില്ല എന്ന നിലപാടിലാണ് കെ. സുരേന്ദ്രൻ. അതേപോലെ പാലക്കാട് സീറ്റിൽ മുരളീധര വിഭാഗം സി കൃഷ്ണകുമാറിന്റെ പേര് നിർദ്ദേശിച്ചതോടെ അവിടെയും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇവിടെ നേരത്തെ നിശ്ചയിച്ചിരുന്നത് ശോഭാ സുരേന്ദ്രനേയായിരുന്നു. കോഴിക്കോട് സീറ്റിൽ മത്സരിക്കാൻ പാർട്ടി നിശ്ചയിച്ചത് എം.ടി രമേശിനെയാണ്. എന്നാൽ പത്തനതിട്ടയിൽ മത്സരിക്കാനാണ് രമേഷ് താത്പര്യപ്പെടുന്നത്. കോഴിക്കോട് സീറ്റിലേക്ക് കെ.പി. ശ്രീശന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്. മറ്റ് സീറ്റുകളിൽ ഏകദേശ ധാരണയായിട്ടുണ്ട്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ, കൊല്ലം- ആനന്ദബോസ്, മാവേലിക്കര- പി.എം. വേലായുധൻ, ആറ്റിങ്ങൽ- പി.കെ കൃഷ്ണദാസ്, കണ്ണൂർ- സി.കെ. പത്മനാഭൻ തുടങ്ങിയവയാണ് പുറത്തുവന്ന പേരുകൾ. ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡൽഹിയിൽ ചേരുകയാണ് ഇപ്പോൾ. Content Highlights:BJP Kerala Leaders Submit probability list to central committee


from mathrubhumi.latestnews.rssfeed https://ift.tt/2CkxqU4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages