അഞ്ചാലുംമൂട് : പതിനെട്ടുകാരനായ കാമുകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി പൊലീസ് പിടിച്ചപ്പോള്‍ പ്രണയത്തിനു കൂട്ടുനിന്ന കൂട്ടുകാരനെ കാമുകനാക്കി. കൂട്ടുകാരന്‍ സത്യം വെളിപ്പെടുത്തിയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പൊലീസുകാരും അറിഞ്ഞത്. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ പെണ്‍കുട്ടിയാണ് പതിനെട്ടുകാരനോടൊപ്പം ഒളിച്ചോടിയത്.
ഒരാഴ്ച മുന്‍പ് ഒളിച്ചോടിയ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും സുഹൃത്തുക്കള്‍ വഴിയും നടത്തിയ അന്വേഷണത്തില്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ 22 കാരനായ സുഹൃത്തുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് 22-കാരനായ കൂട്ടുകാരനേയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പറഞ്ഞത് കേട്ട പൊലീസുകാര്‍ സുഹൃത്തുമായി വിവാഹം നടത്തി തരാമെന്ന് പറഞ്ഞതോടെയാണ് സുഹൃത്ത് ഉള്ള സത്യം പുറത്ത് പറഞ്ഞത്.
പെണ്‍കുട്ടി ഒളിച്ചോടിയത് ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരനൊപ്പമാണ്. അയാള്‍ക്കു വിവാഹ പ്രായമാകാത്തതിനാല്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പൊലീസ് പിടിച്ചാല്‍ 22 വയസ്സുകാരനായ സുഹൃത്തിനൊപ്പമാണു വീടുവിട്ടിറങ്ങിയതെന്നു പറയാനായിരുന്നു തീരുമാനം. പൊലീസുകാര്‍ വിവാഹം നടത്തുമെന്ന് പറഞ്ഞതോടെ സുഹൃത്ത് സത്യം തുറന്ന് പറയുകയായിരുന്നു.
കാമുകന് വിവാഹപ്രായമാകാതിരുന്നതിനാല്‍ തന്റെ വീട്ടില്‍ താമസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ വെളിപ്പെടുത്തി. വൈകിട്ടു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ സന്നദ്ധത അറിയിച്ച് ഒപ്പിട്ടു നല്‍കി. തുടര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ കാമുകനൊപ്പം പോയി
from mangalam.com https://ift.tt/2TRQQJU
via IFTTT
No comments:
Post a Comment