ന്യൂഡൽഹി: പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മേം ഭി ചൗക്കീദാർ എന്ന പുതിയ പ്രചരണ തന്ത്രവുമായി ബിജെപി രംഗത്ത്. കോൺഗ്രസ് ഉയർത്തിയ ചൗക്കീദാർ ചോർ ഹൈ എന്ന പ്രചാരണത്തിന് എതിരെയാണ് ബിജെപിയുടെ പുതിയ പരിപാടി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെ ശനിയാഴ്ച രാവിലെയാണ് മേം ഭി ചൗക്കീദാർ എന്ന ടാഗ് ലൈനോടെ വീഡിയോ പോസ്റ്റ് ചെയ്തത്. പുതിയ പ്രചരണവീഡിയോ കോൺഗ്രസിന്റെ ആരോപണങ്ങൾ കാറ്റിൽ പറത്തുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. സാമൂഹത്തിലെ അഴിമതിയും തിന്മയുംതുടച്ചു നീക്കാൻ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യപുരോഗതിക്കായി കഠിനനമായി പരിശ്രമിക്കുന്ന ഓരോരുത്തരും ചൗക്കീദാറാണ്(കാവൽക്കാരൻ). നിങ്ങളുടെ കാവൽക്കാരനായ ഞാൻ രാജ്യസേവനത്തിനായി ശക്തനായി നിലകൊള്ളുന്നു. ഞാൻ ഒറ്റയ്ക്കല്ല. ഇന്ന് ഓരോ ഇന്ത്യാക്കാരനും താനൊരു ചൗക്കീദാറെന്ന് പറയുന്നു. മോദി ട്വീറ്റ് ചെയ്തു. Your Chowkidar is standing firm & serving the nation. But, I am not alone. Everyone who is fighting corruption, dirt, social evils is a Chowkidar. Everyone working hard for the progress of India is a Chowkidar. Today, every Indian is saying-#MainBhiChowkidar — Narendra Modi (@narendramodi) March 16, 2019 എൻഡിഎ സർക്കാരിന്റെ ഭരണനേട്ടങ്ങൾ കോർത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക റഫാൽ കരാറിലെ ക്രമക്കേടുകൾ മുൻനിരത്തി രാഹുൽ ഗാന്ധി പൊതു പരിപാടികളിൽ രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് ആവർത്തിച്ച് ആരോപിച്ചിരുന്നു. കാവൽക്കാരന് മോഷണവും സാധ്യമാണ് എന്ന ടാഗോടു കൂടി മോദിയും അനിൽ അംബാനിയും ചേർന്നുള്ള ചിത്രവും കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. Content Highlights: Modi launches BJP's poll campaign,'main bhi chowkidar',Lok Sabha Election 2019
from mathrubhumi.latestnews.rssfeed https://ift.tt/2JkogwK
via
IFTTT
No comments:
Post a Comment