തോറ്റാലും രാജ്യസഭാ എംപിയാക്കും: മന്ത്രിസ്ഥാനമൊഴികെ ബോര്‍ഡ്- കോര്‍പ്പറേഷന്‍ മുതല്‍ ഗവര്‍ണര്‍ പദവി വരെ വാഗ്ദാനം: തൃശൂരില്‍ തുഷാര്‍ തന്നെ മത്സരിക്കും: കേരളത്തില്‍ നിന്ന് ബിജെപി ലക്ഷ്യമിടുന്നത് മൂന്ന് സീറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

തോറ്റാലും രാജ്യസഭാ എംപിയാക്കും: മന്ത്രിസ്ഥാനമൊഴികെ ബോര്‍ഡ്- കോര്‍പ്പറേഷന്‍ മുതല്‍ ഗവര്‍ണര്‍ പദവി വരെ വാഗ്ദാനം: തൃശൂരില്‍ തുഷാര്‍ തന്നെ മത്സരിക്കും: കേരളത്തില്‍ നിന്ന് ബിജെപി ലക്ഷ്യമിടുന്നത് മൂന്ന് സീറ്റ്

പത്തനംതിട്ട: ഇപ്പോഴുള്ള അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും വെറുതെയാക്കി തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തന്നെ മല്‍സരിക്കും. ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായി.

തൃശൂരില്‍ തുഷാര്‍ തന്നെ മല്‍സരിക്കണമെന്ന കടുംപിടുത്തത്തിലായിരുന്നു ബിജെപി. ഇതിനിടെ വെള്ളാപ്പള്ളി നടേശന്‍ ബിജെപി വിരുദ്ധ പ്രസ്താവനകളിറക്കിയത് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായിരുന്നു. സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെങ്കിലും തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ വില പേശുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയും നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസും സഹായിച്ചപ്പോള്‍ ബിജെപി ചില വാഗ്ദാനങ്ങള്‍ ചെയ്തിരുന്നു. അതൊന്നും പാലിക്കാതെ വന്നതു കൊണ്ടാണ് ഇക്കുറി ആദ്യമേ തന്നെ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാന്‍ അച്ഛന്‍-മകന്‍ വെള്ളാപ്പള്ളിമാര്‍ തന്ത്രം മെനഞ്ഞത്. പത്തനംതിട്ട സീറ്റും ഒരു മന്ത്രി സ്ഥാനവുമാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്.

രണ്ടും ബിജെപി നിരസിച്ചു. ഇതിന് ശേഷം ബിജെപി ചില നീക്കു പോക്കുകള്‍ മുന്നോട്ടു വച്ചു. തുഷാര്‍ തൃശൂരില്‍ മല്‍സരിച്ച് തോറ്റാലും രാജ്യസഭ എംപിയാക്കാം എന്നുള്ളതാണ് അതില്‍ പ്രധാനം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡ്-കോര്‍പ്പറേഷനുകളില്‍ ചെയര്‍മാന്‍ സ്ഥാനമാണ് രണ്ടാമത്തേത്. ഇതിന് പുറമേ ഗവര്‍ണര്‍ പദവിയും വാഗ്ദാനം ചെയ്തതായാണ് സൂചന. ഇത്രയും സമ്മതിച്ചെങ്കിലും കാര്യത്തില്‍ തീരുമാനം ആകാതെ തുഷാര്‍ മല്‍സരിക്കില്ല എന്നായിരുന്നു ബിഡിജെഎസിന്റെ നിലപാട്.

അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വീണ്ടും തുഷാറിനെ ഡല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു അമിത് ഷാ. ഇന്നലെ തന്നെ ബിഡിജെഎസിന്റെ ഡിമാന്‍ഡുകള്‍ അംഗീകരിച്ചുവെന്നാണ് അറിയുന്നത്. ഇന്നു കൂടി തുഷാര്‍ ഡല്‍ഹിയില്‍ തുടരും. നാളെ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. മൂന്നു സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവയാണ് അത്. ഇതില്‍ പത്തനംതിട്ട, തിരുവനന്തപുരം എന്നിവ വിജയിക്കുമെന്ന് കേന്ദ്രഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തിട്ടുണ്ട്.



from mangalam.com https://ift.tt/2WkHbJv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages