തന്റെ പേരില്‍ 375 കോടിയുടെ ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തി ജഗന്‍ മോഹന്‍ റെഡ്ഡി; എന്നാല്‍ സ്വന്തം പേരില്‍ വാഹം പോലുമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

തന്റെ പേരില്‍ 375 കോടിയുടെ ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തി ജഗന്‍ മോഹന്‍ റെഡ്ഡി; എന്നാല്‍ സ്വന്തം പേരില്‍ വാഹം പോലുമില്ല

അമരാവതി: ആന്ധ്രമുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനും വൈഎസ്ആര്‍ കോണ്‍ഗ്ര്‌സ് പ്രസിഡന്റുമായ വൈ.എസ്. ജഗന്‍മോഹന്‍ ആസ്തിയുടെ കണക്ക് പുറത്തുവരുന്നു. സ്വന്തമായി 375 കോടിയാണ് രൂപയാണ് ജഗന്‍ മോഹന് സ്വന്തമായുള്ളത്. എന്നാല്‍, സ്വന്തമായി ഒരു വാഹനം പോലും ഇല്ലയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ സ്വത്ത് വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രപ്രദേശിലെ പുലിവെന്തുല നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് വൈഎസ്ജഗന്മോഹന്‍ റെഡ്ഡി ജനവിധി തേടുന്നത്.

കണക്ക് പ്രകാരം 339 കോടി രൂപയുടെ സ്വത്താണ് ജഗന്മോഹനുള്ളത്. സ്ഥാവരസ്വത്തിനത്തില്‍ സ്വന്തമായുള്ളത് 35 കോടി രൂപയുടെ ആസ്തിയും. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് 343 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ജഗന് പുറമെ ഭാര്യയും ബിസിനസ്സുകാരിയുമായ ഭാരതി റെഡ്ഡിക്ക് 124 കോടി രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രണ്ട് പെണ്‍മക്കളാണ് ഈ ദമ്പതിമാര്‍ക്കുള്ളത്. അവരുടെ പേരിലുള്ളത് 11 കോടി രൂപയുടെ സ്വത്താണ്. സ്വന്തം പേരില്‍ ജഗന്മോഹന്‍ റെഡ്ഡിക്ക് വാഹനങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നാല് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളുടെയും ഉടമസ്ഥര്‍ മറ്റുള്ളവരാണ്.

സത്യവാങ്മൂലത്തില്‍ തനിക്കെതിരെ 31 ക്രിമിനല്‍ കുറ്റങ്ങളുണ്ടെന്നും ജഗന്‍ പറയുന്നു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന ഈ കേസുകളിലൊന്നും ജഗന്മോഹന്‍ കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.



from mangalam.com https://ift.tt/2Jz5bqC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages