വടക്കാഞ്ചേരി: യു.ഡി.എഫ്. സ്ഥാനാർഥി രമ്യ ഹരിദാസ് വോട്ടഭ്യർഥിച്ച് ചെല്ലുന്നിടങ്ങളിലെല്ലാം അവരുടെ പാട്ടും നിർബന്ധം. മലയോര മേഖലയായ മച്ചാട് പാർട്ടി നേതാക്കളുടെ യോഗത്തിനെത്തിയ രമ്യയോട് അവിടെയും പാടണമെന്നാവശ്യം ഉയർന്നു. 'നിന്നേക്കാണാൻ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ.. എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നുവരെ വന്നീല്ലാരും.....' എന്ന പാട്ട് പാടിയശേഷം രമ്യ പറഞ്ഞു. മണ്ഡലത്തിൽ നിന്ന് ആരെങ്കിലും എന്നെ കെട്ടാൻ തയ്യാറായാൽ സന്തോഷം....രമ്യയോടൊപ്പം സദസ്സും ചിരിയിൽ പങ്കുചേർന്നു. കൂലിപ്പണിക്കാരന്റെ മകൾ, താമസിക്കാൻ ഐ.എ.വൈ. പദ്ധതിയിൽ കിട്ടിയ വീട്, ഒരു മോതിരം പോലുമില്ല. പ്രവർത്തകർ സ്വന്തംനിലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണം. എവിടെ നിന്നും ഒന്നുംവരാനില്ല. എല്ലാം പ്രവർത്തകർ സ്വയം ഏറ്റെടുത്ത് ആലത്തൂർ ഇടതു കോട്ടയല്ലെന്ന് തെളിയിക്കണം-ഇതായിരുന്നു യോഗത്തിൽ സ്ഥാനാർഥിക്ക് പറയാനുണ്ടായിരുന്നത്. വോട്ടഭ്യർഥിച്ച് മച്ചാട് പള്ളിയിൽ എത്തിയപ്പോഴും തിരുനാൾ ഊട്ടിന് വരിനിന്നവരുടെയും ആവശ്യം പാടണമെന്നായിരുന്നു. അനിൽ അക്കര എം.എൽ.എ, ഡി.സി.സി. ഭാരവാഹികളായ കെ. അജിത്കുമാർ, രാജേന്ദ്രൻ അരങ്ങത്ത്, എൻ.ആർ. സതീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. content highlights:Vadakkancheri, ramya haridas, congress, cpm
from mathrubhumi.latestnews.rssfeed https://ift.tt/2Wfqijf
via
IFTTT
No comments:
Post a Comment