സുരക്ഷിത യാത്രയ്ക്ക് കാണിക്കയിട്ടത് വിമാനത്തിന്റെ എന്‍ജിനില്‍: നഷ്ടം ഈടാക്കാന്‍ വിമാനക്കമ്പനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

സുരക്ഷിത യാത്രയ്ക്ക് കാണിക്കയിട്ടത് വിമാനത്തിന്റെ എന്‍ജിനില്‍: നഷ്ടം ഈടാക്കാന്‍ വിമാനക്കമ്പനി

വിമാന യാത്ര അൽപം ടെൻഷൻ തന്നെയാണ് പലർക്കും. സുരക്ഷിതമായ യാത്രക്കായി ഒരു യാത്രക്കാരൻ പ്രാർഥിച്ച് കാണിക്കയിട്ടു. ഇട്ടത് എവിടെ എന്ന് ചോദിച്ചാൽ വിമാനത്തിന്റെ എൻജിനിൽ. ചൈനയിലെ ലക്കി എയർ വിമാനത്തിന്റെ എൻജിനിലാണ് കാണിക്കയായി നായണയത്തുട്ട് വീണത്. ഫെബ്രുവരി 17 ന് നടന്ന സംഭവത്തിൽ അധികാരികൾ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. ആൻക്വിങ്ങിൽ നിന്ന് കുൻമിങ്ങിലേക്ക് പുറപ്പെടാൻ തയ്യാറായ വിമാനത്തിന്റെ എൻജിനിൽ പരിശോധനയ്ക്കിടെ ഗ്രൗണ്ട് സ്റ്റാഫാണ് നാണയം കണ്ടെത്തിയത്. ഭാര്യക്കും ഒരു വയസ്സുള്ള കുട്ടിക്കും ഒപ്പം യാത്രക്കെത്തിയ ലൂ എന്ന 28 കാരനാണ് നാണയം ഇട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. യാത്ര സുരക്ഷിതമാകാനായിട്ടാണ് കാണിക്കയായി നാണയം ഇട്ടതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. സുരക്ഷാ കാരണങ്ങളാൽ വിമാനത്തിന്റെ യാത്ര തടസ്സപ്പെട്ടു. വിമാനത്തിൽ പോകാനെത്തിയ 162 യാത്രക്കാരുടെ യാത്ര മുടങ്ങിയതിനും സുരക്ഷാ ഭീഷണി സൃഷ്ടിച്ചതിനുമായി 21,000 ഡോളർ നഷ്ടപരിഹാരമായി ലൂയുടെ പക്കൽ നിന്ന് ഈടാക്കാനാണ് ലക്കി എയറിന്റെ തീരുമാനം. മുമ്പും ഒരു തവണ ലക്കി എയറിന്റെ എൻജിനിൽ നാണയത്തുട്ട് ഇട്ട സംഭവമുണ്ടായിട്ടുണ്ട്. Content Highlights: Lucky air


from mathrubhumi.latestnews.rssfeed https://ift.tt/2GQhI73
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages