മുംബൈ: തുടർച്ചയായി മൂന്നുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 196.37 പോയന്റ് ഉയർന്ന് 36063.81ലും നിഫ്റ്റി 71 പോയന്റ് നേട്ടത്തിൽ 10,863.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1905 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 666 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, കോൾ ഇന്ത്യ, വിപ്രോ, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, സിപ്ല, റിലയൻസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex gains 196 pts
from mathrubhumi.latestnews.rssfeed https://ift.tt/2tSrr4p
via
IFTTT
No comments:
Post a Comment